പരിയാരം മെഡിക്കൽ കോളേജിൽ കട്ടിൽ തകർന്നു; വയോധികന് പരിക്ക്

കട്ടിൽ പൊട്ടി വീണ് പരിക്കേറ്റ എ കെ പ്രഭാകരൻ
പരിയാരം: കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ കട്ടിൽ തകർന്ന് വയോധികന് പരിക്കേറ്റു. പഴയങ്ങാടി ഏഴോം കണ്ണോം സ്വദേശി എ കെ പ്രഭാകരൻ (62) നാണ് പരിക്കേറ്റത്. കട്ടിലിൽ നിന്നും വെള്ളം കുടിക്കാനായി എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴാണ് ഇരുമ്പ് കട്ടിലിന്റെ ഒരു ഭാഗം തകർന്ന് വയോധികൻ പൊട്ടിയ ഭാഗത്തെ ഇടയിൽ കൂടി ഞെരുങ്ങി താഴേക്ക് വീഴുകയായിരുന്നു.
വീഴ്ചയിൽ നടുവിനാണ് പ്രഭാകരന് പരിക്കേറ്റത്. മെഡിസിൻ വാർഡായ 804 ൽ ചൊവ്വാഴ്ച വൈകീട്ട് 4:18 നാണ് സംഭവം നടന്നത്. ഒരു മാസം മുൻപ് ആന്റിയോ പ്ലാസ്റ്റിക്ക് വിധേയനായ പ്രഭാകരനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കട്ടിൽ പൊട്ടിയ വിവരം പരാതിയായി പറഞ്ഞപ്പോൾ ആശുപത്രി അധികൃതർ മോശമായി പെരുമാറിയതായി പ്രഭാകരന്റെ കുടുംബം പറഞ്ഞു.








0 comments