Deshabhimani

ശൂരനാട് പ്ലസ്ടു വിദ്യാർഥിയുടെ ആത്മഹത്യ; ബാലാവകാശ കമീഷൻ കേസെടുത്തു

National Commission for Protection of Child Rights
വെബ് ഡെസ്ക്

Published on Nov 23, 2026, 08:12 PM | 1 min read

കൊല്ലം: കൊല്ലം ശൂരനാട് പ്ലസ്ടു വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, ശൂരനാട് എസ് എച്ച് ഒ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ, സ്കൂൾ പ്രിൻസിപ്പൽ എന്നിവരോട് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.


ശൂരനാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിയായ നിരഞ്ജനെ (17)യാണ് കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് സ്‌കൂൾ അധികൃതർക്കെതിരേ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തുവന്നിരുന്നു. സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന്റെ പേരിൽ മറ്റു വിദ്യാർഥികളുടെ മുന്നിൽവെച്ച് അധ്യാപകരും പ്രിൻസിപ്പലും നിരഞ്ജനോട് മോശമായി പെരുമാറിയെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവങ്ങൾ കുട്ടിയിൽ മനോവിഷമമുണ്ടാക്കിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു.


23-ന് നിരഞ്ജന്റെ ജന്മദിനമായിരുന്നു. അതിന്റെ ഭാഗമായി പുതുവസ്ത്രങ്ങൾവരെ വാങ്ങി നൽകിയിരുന്നതായും സന്തോഷവാനായിരുന്നുവെന്നും ആത്മഹത്യയിലേയ്ക്ക് നയിക്കേണ്ട മറ്റു പ്രശ്നങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ലെന്നാണ് വീട്ടുകാർ പറയുന്നത്. സന്തോഷിന്റെയും രാജിയുടെയും മകനാണ് നിരഞ്ജൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home