Deshabhimani

ബിഇഎംഎല്ലിൽ 
83 എക്സിക്യൂട്ടീവ്

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്ലിൽ (BEML Limited) വിവിധ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വെബ് ഡെസ്ക്

Published on Nov 23, 2026, 07:35 PM | 1 min read

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്ലിൽ (BEML Limited) വിവിധ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 83 ഒഴിവുണ്ട്‌. യോഗ്യരായ എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാം. ബംഗളൂരു, മൈസൂരു, കെജിഎഫ് അല്ലെങ്കിൽ ഇന്ത്യയിലെ ബിഇഎംഎല്ലിന്റെ മറ്റ് യൂണിറ്റുകളിലോ കേന്ദ്രങ്ങളിലോ ആയിരിക്കും നിയമനം. എൻജിനിയർ (56), അസിസ്റ്റന്റ് മാനേജർ (10), മാനേജർ (7), സീനിയർ മാനേജർ (1), അസിസ്റ്റന്റ് ജനറൽ മാനേജർ (5), ഡെപ്യൂട്ടി ജനറൽ മാനേജർ (3), ജനറൽ മാനേജർ (1) എന്നിങ്ങനെയാണ് ഒഴിവുകൾ. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ഐടി തുടങ്ങി ബന്ധപ്പെട്ട എൻജിനിയറിങ്‌ വിഷയങ്ങളിലുള്ള ഫസ്റ്റ് ക്ലാസ് ബിരുദമാണ് പ്രധാന യോഗ്യത. അസിസ്റ്റന്റ് മാനേജർ (രാജ്ഭാഷ) തസ്തികയിലേക്ക് ഹിന്ദി/ഇംഗ്ലീഷ് ബിരുദാനന്തര ബിരുദവും ട്രാൻസ്ലേഷൻ ഡിപ്ലോമയും ജനറൽ ഫിസിഷ്യൻ തസ്തികയിലേക്ക് MBBS, MD/DNB യോഗ്യതയും വേണം. ജനറൽ ഫിസിഷ്യൻ ഒഴികെയുള്ള തസ്തികകൾക്ക് ഗ്രേഡ് അനുസരിച്ച് രണ്ട്‌ മുതൽ 19 വർഷം വരെ പ്രവൃത്തിപരിചയം നിർബന്ധമാണ്. തസ്തികകൾക്കനുസരിച്ച് ഉയർന്ന പ്രായപരിധി 29–48. നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷകരുടെ യോഗ്യതയും പ്രവൃത്തിപരിചയവും വിലയിരുത്തി ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നവരെ അസസ്സ്‌മെന്റ്/അഭിമുഖം, സർട്ടിഫിക്കറ്റ് പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. പ്രത്യേക പരീക്ഷാകേന്ദ്രങ്ങൾ വിജ്ഞാപനത്തിൽ നൽകിയിട്ടില്ല. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖ തീയതിയും സ്ഥലവും ഇ-മെയിൽ വഴി അറിയിക്കും. ജനറൽ, ഇഡബ്ല്യുഎസ്‌, ഒബിസി വിഭാഗക്കാർക്ക് 500 രൂപയാണ് അപേക്ഷാഫീസ്. എസ്‌സി, എസ്‌ടി, ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസില്ല. www.bemlindia.in വഴി അപേക്ഷിക്കണം. അവസാന തീയതി ഡിസംബർ മൂന്ന്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home