Deshabhimani

കേരള ജുഡീഷ്യൽ സർവീസിൽ 21 സിവിൽ ജഡ്ജ്

കേരള ജുഡീഷ്യൽ സർവീസ്
വെബ് ഡെസ്ക്

Published on Nov 23, 2026, 07:29 PM | 1 min read

കേരള ജുഡീഷ്യൽ സർവീസിൽ സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ) തസ്തികയിലേക്ക് (Kerala Judicial Service Examination 2026) നിയമനത്തിനായി കേരള ഹൈക്കോടതി അപേക്ഷ ക്ഷണിച്ചു. റെഗുലർ (3), ഭിന്നശേഷി ബാക്ക്‌ലോഗ് സ്പെഷ്യൽ റിക്രൂട്ട്‌മെന്റ് (15), എൻസിഎ (എസ്ടി-–2, എസ്‌സി–-1) എന്നിവയുൾപ്പെടെ ആകെ 21 ഒഴിവാണുള്ളത്. കേരളത്തിലെ വിവിധ കോടതികളിലായിരിക്കും നിയമനം. റെഗുലർ ഒഴിവുകളിലേക്ക് ഇന്ത്യൻ പൗരന്മാരായ യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. എൻസിഎ ഒഴിവുകളിലേക്ക് കേരളത്തിലെ പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്കും സ്പെഷ്യൽ റിക്രൂട്ട്‌മെന്റിലേക്ക് നിശ്ചിത ഭിന്നശേഷി വിഭാഗക്കാർക്കും മാത്രമാണ് അർഹതയുള്ളത്. ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച നിയമ ബിരുദവും (LLB) വിജ്ഞാപന തീയതിക്ക് (2026 നവംബർ 19) ഒരു വർഷം മുന്പായി നിയമ ബിരുദം നേടിയിരിക്കണമെന്നതുമാണ് അടിസ്ഥാന യോഗ്യത. 2026 ജനുവരി 1 അടിസ്ഥാനമാക്കി 35 വയസ്സ് പൂർത്തിയാകാത്തവരായിരിക്കണം. നിയമാനുസൃത ഇളവ്‌ ലഭിക്കും. രണ്ട് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്. ഒന്നാം ഘട്ടത്തിൽ 200 മാർക്കിന്റെ ഒബ്ജക്ടീവ് പ്രിലിമിനറി പരീക്ഷയും തുടർന്ന് 100 മാർക്ക് വീതമുള്ള നാല് പേപ്പറുകൾ ഉൾപ്പെടുന്ന മെയിൻ എഴുത്തുപരീക്ഷയും 50 മാർക്കിന്റെ അഭിമുഖവും നടത്തിയാണ് അന്തിമ റാങ്ക് പട്ടിക തയ്യാറാക്കുക. ജനറൽ, ഒബിസി വിഭാഗക്കാർക്ക് 1250 രൂപയാണ് അപേക്ഷാഫീസ്. എസ്‌സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്ക്‌ ഫീസില്ല. താൽപ്പര്യമുള്ളവർക്ക്‌ ഹൈക്കോടതി റിക്രൂട്ട്‌മെന്റ് പോർട്ടലായ hckrecruitment.keralacourts.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കി ഡിസംബർ 16 വരെ അപേക്ഷിക്കാം. ചലാൻ വഴി ഓഫ്‌ലൈനായി ഫീസടയ്ക്കാനുള്ള അവസാന തീയതി ഡിസംബർ 24.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home