എൻഎൽസിയിൽ 145 എക്സിക്യൂട്ടീവ്

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ (NLC India Limited) വിവിധ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 145 ഒഴിവുണ്ട്. യോഗ്യരായ എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാം. തമിഴ്നാട് (നെയ്‌വേലി, തൂത്തുക്കുടി), രാജസ്ഥാൻ (ബർസിങ്സർ), ഒഡിഷ (തലബിറ), ജാർഖണ്ഡ് (സൗത്ത് പച്ച്വാര), ഉത്തർപ്രദേശ് (ഘട്ടംപുർ) എന്നിവിടങ്ങളിലോ ഇന്ത്യയിലുള്ള കമ്പനിയുടെ മറ്റ് യൂണിറ്റുകളിലോ സംയുക്ത സംരംഭങ്ങളിലോ ആയിരിക്കും നിയമനം. എക്സിക്യൂട്ടീവ് എൻജിനിയർ (മെക്കാനിക്കൽ - 51, ഇലക്ട്രിക്കൽ 29, സിവിൽ 15, മൈനിങ് -12, കെമിക്കൽ -5, കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ -4, എൻവയോൺമെന്റൽ- 2, സേഫ്റ്റി - 1, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് മാനേജർ (സയന്റിഫിക് -9), ഡെപ്യൂട്ടി മാനേജർ (എച്ച്ആർ - 7, ലീഗൽ -3), ഡെപ്യൂട്ടി ജനറൽ മാനേജർ (സിവിൽ -2, മെക്കാനിക്കൽ -1, ഇലക്ട്രിക്കൽ 1), അഡീഷണൽ ചീഫ് മാനേജർ (സെക്യൂരിറ്റി -2), അസിസ്റ്റന്റ് മാനേജർ (സെക്യൂരിറ്റി -1) എന്നിങ്ങനെയാണ് ഒഴിവുകൾ. ബന്ധപ്പെട്ട വിഷയങ്ങളിലുള്ള എൻജിനിയറിങ് ബിരുദം, കെമിസ്ട്രിയിൽ എംഎസ്‌സി (സയന്റിഫിക്), എംബിഎ/പിജി ഡിപ്ലോമ (എച്ച്ആർ), നിയമബിരുദം (ലീഗൽ), ഏതെങ്കിലും വിഷയത്തിൽ ബിരുദവും സൈനിക/അർധസൈനിക സേവന പരിചയവും (സെക്യൂരിറ്റി) എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ. തസ്തികകൾക്കനുസരിച്ച് ഉയർന്ന പ്രായപരിധി 30–52 വരെയാണ്. നിയമാനുസൃത ഇളവ് ലഭിക്കും. ലീഗൽ തസ്തികയിലേക്ക് 80 മാർക്കിന്റെ കമ്പ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷയുടെയും 20 മാർക്കിന്റെ അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. മറ്റ് തസ്തികകളിലേക്ക് അഭിമുഖത്തിന്റെ അടിസ്ഥാനത്തിലും. ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി (NCL) വിഭാഗക്കാർക്ക് അപേക്ഷാഫീസും പ്രോസസിങ് ഫീസും ഉൾപ്പെടെ 854 രൂപയാണ് ഫീസ്. എസ്‌സി, എസ്ടി, ഭിന്നശേഷി, വിമുക്തഭടന്മാർ എന്നിവർക്ക് പ്രോസസിങ് ഫീസായ 354 രൂപ മാത്രം അടച്ചാൽ മതി. www.nlcindia.in വഴി ഡിസംബർ 19 വരെ രജിസ്റ്റർ ചെയ്യാം (ഫീസ് അടച്ചവർക്ക് ഡിസംബർ 22 വരെ അപേക്ഷ പൂർത്തിയാക്കാം).








0 comments