Deshabhimani

ഡിവിസിയിൽ 
108 എക്സിക്യൂട്ടീവ് ട്രെയിനി

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ദാമോദർ വാലി കോർപറേഷൻ (DVC) വിവിധ എൻജിനിയറിങ്‌ ശാഖകളിൽ എക്സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വെബ് ഡെസ്ക്

Published on Nov 23, 2026, 07:33 PM | 1 min read

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ദാമോദർ വാലി കോർപറേഷൻ (DVC) വിവിധ എൻജിനിയറിങ്‌ ശാഖകളിൽ എക്സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, സി ആൻഡ് ഐ, മൈനിങ്‌ എന്നീ എൻജിനിയറിങ്‌ ബ്രാഞ്ചുകളിലായി ആകെ 108 ഒഴിവുണ്ട്‌. പ്രത്യേക എഴുത്തുപരീക്ഷയോ അഭിമുഖമോ ഇല്ലാതെ ഗേറ്റ് 2025 പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്‌. ഡിവിസിയുടെ കൊൽക്കത്തയിലുള്ള ആസ്ഥാനത്തോ അല്ലെങ്കിൽ ജാർഖണ്ഡ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വിവിധ പ്ലാന്റുകളിലോ പ്രോജക്ട് കേന്ദ്രങ്ങളിലോ ആയിരിക്കും നിയമനം. യോഗ്യത സംബന്ധിച്ച്‌ അറിയാൻ വിജ്ഞാപനം കാണുക. പ്രായപരിധി: 29. നിയമാനുസൃത ഇളവ്‌ ലഭിക്കും. ജനറൽ, ഒബിസി (എൻസിഎൽ), ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 300 രൂപയാണ് അപേക്ഷാഫീസ്‌. എസ്‌സി, എസ്ടി, ഭിന്നശേഷിക്കാർ, പൂർവസൈനികർ, ഡിവിസിയിലെ ജീവനക്കാർ എന്നിവർക്ക് ഫീസില്ല. www.dvc.gov.in വഴി അപേക്ഷിക്കണം. അവസാന തീയതി ഡിസംബർ ആറ്‌. ഒരു വർഷത്തെ പ്രൊബേഷൻ കാലയളവിൽ പ്രതിമാസം 56,100 രൂപ മുതൽ 1,77,500 രൂപ വരെയുള്ള ശമ്പള സ്കെയിലിലായിരിക്കും ആദ്യ നിയമനം. പ്രൊബേഷൻ വിജയകരമായി പൂർത്തിയാക്കുന്നവരെ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ സ്ഥിരപ്പെടുത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home