Deshabhimani

നബാർഡിൽ 24 പ്രോജക്ട് അസോസിയേറ്റ്

നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റിൽ (NABARD) കരാർ അടിസ്ഥാനത്തിൽ വിവിധ സ്പെഷ്യലിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വെബ് ഡെസ്ക്

Published on Nov 23, 2026, 07:26 PM | 1 min read

നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റിൽ (NABARD) കരാർ അടിസ്ഥാനത്തിൽ വിവിധ സ്പെഷ്യലിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 24 ഒഴിവുണ്ട്‌. യോഗ്യരായ എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാം. നബാർഡിന്റെ മുംബൈ ഹെഡ് ഓഫീസിലും കേരളം ഉൾപ്പെടെയുള്ള 21 റീജണൽ ഓഫീസുകളിലുമായിരിക്കും നിയമനം. ജൂനിയർ പ്രോജക്ട് അസോസിയേറ്റ് (21 ഒഴിവ്‌, കേരളത്തിൽ ഒന്ന്‌), സീനിയർ പ്രോജക്ട് അസോസിയേറ്റ് (മുംബൈ ഹെഡ് ഓഫീസിൽ 3) എന്നിങ്ങനെയാണ് ഒഴിവുകൾ. അംഗീകൃത സർവകലാശാലയിൽനിന്ന് കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള അഗ്രികൾച്ചർ ബിരുദമാണ് രണ്ട് തസ്തികകളുടെയും അടിസ്ഥാന യോഗ്യത. അഗ്രികൾച്ചർ, അഗ്രി-ബിസിനസ്, റൂറൽ ഡെവലപ്‌മെന്റ്, മാനേജ്‌മെന്റ് എന്നിവയിലുള്ള ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ അഭിലഷണീയ യോഗ്യതയാണ്. കൂടാതെ എഫ്പിഒ (FPO) പ്രൊമോഷൻ, റൂറൽ ഡെവലപ്‌മെന്റ് അല്ലെങ്കിൽ അഗ്രി-ബിസിനസ് പ്രോജക്ടുകളിൽ ജൂനിയർ പ്രോജക്ട് അസോസിയേറ്റിന് ഒന്നു മുതൽ മൂന്നുവർഷം വരെയും സീനിയർ പ്രോജക്ട് അസോസിയേറ്റിന് മൂന്നു മുതൽ അഞ്ചുവർഷം വരെയും പ്രവൃത്തിപരിചയം നിർബന്ധമാണ്. പ്രായപരിധി: 24–45. യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിന്റെയും അടിസ്ഥാനത്തിൽ 1:3 എന്ന അനുപാതത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും. ജൂനിയർ പ്രോജക്ട് അസോസിയേറ്റിന് 100 മാർക്കിന്റെ അഭിമുഖം മാത്രമാണുള്ളത്. സീനിയർ പ്രോജക്ട് അസോസിയേറ്റിന് 20 മാർക്കിന്റെ ടെക്നിക്കൽ അസസ്സ്‌മെന്റും 80 മാർക്കിന്റെ അഭിമുഖവും ഉണ്ടായിരിക്കും. തുടർന്ന് വൈദ്യപരിശോധനയും ഉണ്ടാകും. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് അപേക്ഷാഫീസും ഇന്റിമേഷൻ ചാർജും ഉൾപ്പെടെ 850 രൂപയാണ് ഫീസ്. എസ്‌സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്ക് ഇന്റിമേഷൻ ചാർജായ 150 രൂപ മാത്രം അടച്ചാൽ മതിയാകും. www.nabard.org വഴി അപേക്ഷിക്കണം. അവസാന തീയതി ഡിസംബർ ഏഴ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home