Deshabhimani

സിസ തോമസിന്‌ അധ്യാപികയായിപോലും തുടരാൻ യോഗ്യതയില്ല: പി രാജീവ്‌

P Rajeev
വെബ് ഡെസ്ക്

Published on Nov 23, 2026, 08:32 PM | 1 min read

തിരുവനന്തപുരം: കാലടി സർവകലാശാല വിസി സിസ തോമസിന്‌ അധ്യാപികയായി പോലും തുടരാൻ യോഗ്യതയില്ലെന്ന്‌ ആധികാരികമായി തെളിഞ്ഞതായി സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്‌. വിസിക്ക്‌ മാത്രമല്ല, മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സർക്കാരിനും കിട്ടിയ അടിയാണ്‌ ഹൈക്കോടതി വിധി.


ഒരു കാരണവുമില്ലാതെ വിദ്യാർഥികളെ സസ്‌പെൻഡ്‌ ചെയ്‌തിട്ട്‌, സംഘപരിവാറിനുവേണ്ടി നിലപാട്‌ സ്വീകരിച്ചവരാണ്‌ മുഖ്യമന്ത്രിയും മന്ത്രിയും. സ്വന്തം മണ്ഡലത്തിലായിട്ടും ഇടപെടാൻപോലും ഉന്നത വിദ്യാഭ്യാസ മന്ത്രി തയ്യാറായില്ല. സിൻഡിക്കറ്റിൽ കയറി വിസിയെയും മറ്റ്‌ അംഗങ്ങളെയുമെല്ലാം വിദ്യാർഥികൾ ആക്രമിച്ചുവെന്നൊക്കെ മുഖ്യമന്ത്രി കള്ളം പറഞ്ഞത്‌ ആരെ സംരക്ഷിക്കാനാണെന്നും രാജീവ്‌ മാധ്യമങ്ങളോട്‌ ചോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home