Deshabhimani

ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്; സിബിഐ വാദങ്ങൾ തള്ളി

balabhasker

ബാലഭാസ്കര്‍

വെബ് ഡെസ്ക്

Published on Oct 09, 2026, 12:26 PM | 1 min read

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ബാലഭാസ്കറിന്റെ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് സിബിഐയുടെ വാദങ്ങൾ തള്ളിക്കൊണ്ടുള്ള ഉത്തരവ്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോ​ഗസ്ഥൻ അന്വേഷിക്കണമെന്നും ജസ്റ്റിസ് ജി ​ഗിരീഷിന്റെ ഉത്തരവിൽ പറയുന്നു.


ബാലഭാസ്കറിന്റേത് അപകടമരണമല്ല, കൊലപാതകമാണെന്നാണ് ഹർജിയിലെ വാദം. സാക്ഷിമൊഴികളിൽ വൈരുധ്യമുണ്ടെന്നും സ്വര്‍ണ്ണക്കടത്ത് ഉൾപ്പെടെയുള്ള ഇടപാടുകളുമായി ബന്ധമുണ്ടെന്നും മാതാപിതാക്കൾ ഹർജിയിൽ പറയുന്നു. എന്നാൽ ഡ്രൈവറുടെ അശ്രദ്ധയും അമിതവേ​ഗവുമാണ് അപകടകാരണമെന്നാണ് സിബിഐ കണ്ടെത്തിയത്.


2018 സെപ്തംബര്‍ 25ന് തിരുവനന്തപുരത്ത് പള്ളിപ്പുറത്തുവെച്ചായിരുന്നു വാഹനാപകടം നടന്നത്. ബാലഭാസ്‌ക്കര്‍ക്കും ഭാര്യ ലക്ഷ്മിക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും, ഒപ്പം യാത്ര ചെയ്തിരുന്ന രണ്ടര വയുകാരിയായ മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ 2018 ഒക്ടോബര്‍ 2ന് മരണമടയുകയുമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home