രൂപ വീണ്ടും താഴേക്ക്, ഓഹരി വിപണിയിലും ഇടിവ്

മുംബൈ: രൂപയുടെ മൂല്യം ബുധനാഴ്ച 21 പൈസ ഇടിഞ്ഞു. ഡോളറിനെതിരെ 95.28 എന്ന നിലയിലേക്ക് താഴ്ന്നു. ചൊവ്വാഴ്ച എട്ട് പൈസ നേട്ടത്തോടെ 95.07 എന്ന നിലയിൽ ആയിരുന്നു. ഇന്ന് ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ 95.01 എന്ന നിലവാരത്തിൽ വ്യാപാരം ആരംഭിച്ച് ഒരു ഘട്ടത്തിൽ 95.29 വരെ താഴ്ന്ന ശേഷമാണ് 95.28-ൽ ക്ലോസ് ചെയ്തത്.
ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില 1.06 ശതമാനം വർധിച്ച് ബാരലിന് 115.08 ഡോളറിലെത്തിയിരിക്കയാണ്. ആറ് പ്രമുഖ കറൻസികൾക്കെതിരെയുള്ള ഡോളറിന്റെ ശക്തി അളക്കുന്ന ഡോളർ ഇൻഡക്സ് 0.08 ശതമാനം ഉയർന്ന് 102.40 ലെത്തിയിട്ടുണ്ട്.
രൂപയുടെ മൂല്യത്തർച്ചയ്ക്കൊപ്പം ആഭ്യന്തര ഓഹരി വിപണികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 352.64 പോയിന്റ് ഇടിഞ്ഞ് 73,246.03-ലും നിഫ്റ്റി 50.90 പോയിന്റ് താഴ്ന്ന് 22,698.85-ലുമെത്തി.









0 comments