ad
Deshabhimani

ചില്ലറ വിപണിയിലെ വര്‍ധനയിൽ ഇളവില്ല

ക്രൂഡ് ഓയിൽ വിലയിടിവ് തുടരുന്നു; പൊതുമേഖലാ എണ്ണക്കമ്പനികളുടെ ലാഭം കുതിക്കുന്നു

oil price
വെബ് ഡെസ്ക്

Published on Jun 22, 2026, 05:11 PM | 1 min read

ന്യൂഡൽഹി: ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുന്നതും ഇന്ധന മാർക്കറ്റിംഗ് മാർജിൻ മെച്ചപ്പെടുന്നതും രാജ്യത്തെ പൊതുമേഖലാ എണ്ണ വിപണന കമ്പനികൾക്ക് വലിയ നേട്ടമാകുമെന്ന് പ്രമുഖ ധനകാര്യ സ്ഥാപനമായ ജെ പി മോർഗന്റെ പഠന റിപ്പോർട്ട്. കമ്പനികളുടെ വർധിച്ചുവരുന്ന കടബാധ്യതയും ഇന്ധന നികുതി സംബന്ധിച്ച അനിശ്ചിതത്വവും മാറുന്നതോടെ ഇത് വീണ്ടും കുതിക്കും.


ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നീ മൂന്ന് പൊതുമേഖലാ കമ്പനികളിൽ ബിപിസിഎൽ, ഐഒസി എന്നിവർക്കായിരിക്കും ഹ്രസ്വകാലയളവിൽ ഈ വിലയിടിവ് മൂലം ഏറ്റവും കൂടുതൽ നേട്ടമുണ്ടാകുക. സ്വകാര്യ കമ്പനികളും ഈ രംഗത്ത് പ്രതീക്ഷയുടെ ആവേശത്തിലാണ്. യുദ്ധ സാഹചര്യത്തിൽ പെട്രോൾ ഡീസൽ പാചക വാതക വില വര്‍ധിപ്പിച്ചത് ഇപ്പോഴും തുടരുകയാണ്.



Related News

ചില്ലറ മാര്‍ക്കറ്റിലെ വര്‍ധന

സാധാരണക്കാരന്റെ ചുമലിൽ

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന അവസ്ഥയേക്കാൾ ഉയർന്ന നിലയിലാണ് ഇപ്പോൾ പെട്രോൾ, ഡീസൽ വിപണനത്തിലൂടെയുള്ള കമ്പനികളുടെ കോമ്പോസിറ്റ് മാർജിൻ. ക്രൂഡ് ഓയിൽ വില കുറഞ്ഞതും കേന്ദ്ര എക്സൈസ് ഡ്യൂട്ടി വെട്ടിക്കുറച്ചതുമാണ് ഇതിന് കാരണമായത്. നിലവിലെ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ) എണ്ണവിലയിലെ ഇടിവ് കാരണം കമ്പനികൾക്ക് വലിയ ഇൻവെന്ററി നഷ്ടം (Inventory Loss) ഉണ്ടായേക്കാം. എന്നാൽ രണ്ടാം പാദം മുതൽ ലാഭക്ഷമത വർധിക്കും. ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളറിൽ താഴെ തുടരുകയാണെങ്കിൽ ഡിസംബർ, മാർച്ച് പാദങ്ങളിൽ കമ്പനികൾ വൻ ലാഭത്തിലേക്ക് കുതിക്കും.


ഗാർഹിക എൽപിജി വിൽപ്പനയിലെ നഷ്ടം ഇപ്പോഴും ഉയർന്ന നിലയിലാണെങ്കിലും വരും ദിവസങ്ങളിൽ ക്രൂഡ് ഓയിൽ വിലക്കുറവിന്റെ പ്രതിഫലനം ഇതിലുമുണ്ടാകും. വരും വർഷങ്ങളിൽ ചെലവുകൾ വർധിക്കുന്നതോടെ എക്സൈസ് ഡ്യൂട്ടി വീണ്ടും കൂട്ടാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഇതല്ലെങ്കിൽ കഴിഞ്ഞ മാസങ്ങളിലായി അനുവദിച്ച വില വര്‍ധന വഴി പരിഹരിക്കുക എന്ന തന്ത്രമാവും. ഇത് സാധാരണ ജനങ്ങളുടെ ചെലവിലാവുന്ന സാഹചര്യമാവും. ക്രൂഡ് ഓയിൽ വില കുത്തനെ താഴ്ന്നിട്ടും യുദ്ധ കാല സാഹചര്യത്തിലെ വര്‍ധനവിൽ കുറവ് വരുത്തിയിട്ടില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home