ad
Deshabhimani

ഭരത് ഭൂഷൺ തിവാരിയെ കൊലപ്പെടുത്തൽ.;പൊലീസ് നടപടിക്കെതിരെ ബീഹാർ കത്തുന്നു

BIHar
വെബ് ഡെസ്ക്

Published on Jun 22, 2026, 06:03 PM | 1 min read

പാറ്റ്ന: ബീഹാറിൽ ഭരത് ഭൂഷൺ തിവാരീയെന്ന പൊതുപ്രവർത്തകനെ പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തിൽ ശക്തമായ പ്രക്ഷോഭങ്ങൾ ഉയരുന്നു. സർക്കാരിനെതിരെ വിഷയത്തിൽ ബിജെപിയ്ക്ക് അകത്ത് നിന്നു തന്നെ വലിയവിമർശനമാണുയരുന്നത്. പൊലീസ് നടപടിയെ കുറിച്ച് ചോദ്യങ്ങൾ ഉയരുന്നതോടൊപ്പം ബീഹാറിലെ ജനങ്ങള്‍ വലിയ പ്രക്ഷോഭത്തിലാണ്. വിഷയത്തിൽ പൊലീസ് സ്വയം ന്യായീകരിക്കുന്ന സമീപനവും സ്വീകരിച്ചു.


പ്രതി വെടിവെപ്പ് നടത്തിയപ്പോൾ പ്രതിരോധിക്കാനായാണ് വെടിവച്ചത് എന്നാണ് പൊലീസ് പറയുനന്നത്. ബീഹാർ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി ഏറ്റുമുട്ടലിനെക്കുറിച്ച്, വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ സ്വതന്ത്രമായ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ഈ സംഭവത്തിന്റെ എല്ലാ വശങ്ങളും നിഷ്പക്ഷതയോടും സുതാര്യതയോടും കൂടി അന്വേഷണം പരിശോധിക്കുമെന്ന് സർക്കാർ അറിയിച്ചു.


ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരികയും സമൂഹമാധ്യമത്തിലൂടെ അത് പുറത്തുകൊണ്ടുവരികയും ചെയ്യുന്ന പൊതു പ്രവർത്തകനാണ് ഭരത് ഭൂഷൺ. വീട് വിട്ട് പോകേണ്ടി വന്നവർക്കും പ്രളയ ഇരകൾക്കും ഭക്ഷണമില്ലാത്തവർക്കുമെല്ലാം വേണ്ടി പ്രവർത്തിക്കുന്ന വ്യക്തി ഷാഹ്പൂരിലെ ബിലൗട്ടി ​ഗ്രാമത്തിലാണ് ഭരത് താമസിക്കുന്നത്. ​ പുറത്തിറങ്ങി വെടിവെപ്പ് നടത്തിയ ഭരത് ഭൂഷണെ പിടിക്കുന്നതിനായി പൊലീസ് എത്തിയപ്പോൾ അവർക്ക് നേരെയും ഭൂഷൺ വെടിവെയ്ക്കുകയായിരുന്നു എന്നാണ് പൊലീസ് വിശദീകരണം.

അതേസമയം, വെടിയേൽക്കുന്നതിന് മുൻപ് തിവാരി തന്റെ ആയുധം ദൂരേക്ക് എറിയുന്നത് കാണിക്കുന്ന തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ഏറ്റുമുട്ടൽ സംശയനിഴലിലായത്. എന്നാൽ വീഡിയോകളുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. സാഹചര്യം ഇതിലും വ്യത്യസ്തമായി കൈകാര്യം ചെയ്യാമായിരുന്നോ എന്നും, കൃത്യമായ ഏറ്റുമുട്ടൽ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും ഉള്ള ചോദ്യങ്ങൾക്കും പൊലീസ് മറുപടി പറയേണ്ടതുണ്ട്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home