ad
Deshabhimani

വിഴിഞ്ഞത്ത് കടലിൽ കാണാതായ ഡോക്ടറെ കണ്ടെത്താനായില്ല

Missing Doctor at Vizhinjam.jpg
വെബ് ഡെസ്ക്

Published on Jun 23, 2026, 08:46 PM | 1 min read

കോവളം: വിഴിഞ്ഞത്ത് കടലിൽ കാണാതായ ഡോക്ടറെ കണ്ടെത്താനായില്ല. തിങ്കളാഴ്ച പുലർച്ചെ വിഴിഞ്ഞം ബൊള്ളാർഡ് പുൾ ടെസ്‌റ്റ് കേന്ദ്രത്തിനു സമീപമുണ്ടായ അപകടത്തിൽ വയനാട് പയ്യംപള്ളി വള്ളിയൂർക്കാവ് ആറാട്ടുതറയിൽ നന്ദനത്തിൽ കെഎസ്ഈബി ഉദ്യോഗസ്ഥനായ സെൽവരാജിന്റെ മകൻ ഹോമിയോ ഡോക്ടർ ശ്രീജിത്തി(29)നെയാണ് കാണാതായത്. ഒപ്പം തിരയടിയേറ്റ നേമം വിദ്യാധിരാജ ഹോമിയോപ്പതി മെഡിക്കൽ കോളജ് വിദ്യാർഥി ആലപ്പുഴ സ്വദേശി എച്ച് എൻ വിജയ് (24) രക്ഷപ്പെട്ടിരുന്നു.


വിഴിഞ്ഞം തീരദേശ പൊലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്റ് എന്നിവയുടെ ബോട്ടുകളാണ് തിരച്ചിൽ നടത്തിയത്. തിരച്ചിൽ ബുധനാഴ്ചയും തുടരും. തിരച്ചിലിന് നാവിക സേനയുടെ സഹായം തേടാൻ കലക്ട‌റേറ്റുമായി ബന്ധപ്പെട്ടതായി കോസ്റ്റൽ പൊലീസ് പറഞ്ഞു. ഹെലികോപ്റ്റർ, സ്‌കൂബാ ടീം എന്നിവയുടെ സേവനമാണ് ആവശ്യപ്പെട്ടിട്ടുള്ളത്.


പ്രാവച്ചമ്പലത്തെ സുഹ്യത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയ ശ്രീജിത്ത് കോളജ് ഹോസ്‌റ്റലിലെ ജൂനിയർ വിദ്യാർഥികളുൾപ്പെട്ട 8 അംഗ സംഘമായാണ് വിഴിഞ്ഞത്ത് എത്തിയത്. പാറക്കെട്ടിലേക്ക് ഇറങ്ങിയപ്പോഴുണ്ടായ ശക്‌തമായ തിരയടിയേറ്റ് ആണ് ശ്രീജിത്തിനെ കാണാതായത്. അഭിജിത്താണ് സഹോദരൻ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home