13 വയസുകാരിയെ കൈകാലുകൾ കെട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കി; അയൽവാസി ഒളിവിൽ

പ്രതീകാത്മകചിത്രം
ജയ്പൂർ : രാജസ്ഥാനിലെ ബിക്കാനീറിൽ 13 വയസുകാരിയെ അയൽവാസി വീട്ടിൽ അതിക്രമിച്ചുകയറി ലൈംഗികമായി പീഡിപ്പിച്ചു. ബിക്കാനീർ ജില്ലയിലെ ഖജുവാല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കൈകാലുകൾ കെട്ടിയിട്ട ശേഷം പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധിച്ച വീട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവമുണ്ടായത്. പെൺകുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയം നോക്കി അയൽവാസിയായ കൃഷ്ണ ബാവ്രി വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലമായി മുറിയിലേക്ക് കൊണ്ടുപോയി കൈകാലുകൾ കെട്ടിയിട്ട് ശേഷം ബലാത്സംഗം ചെയ്തു. സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.
പെൺകുട്ടിയുടെ മാറ്റം ശ്രദ്ധിച്ച കുടുംബാംഗങ്ങൾ നിർബന്ധിച്ചപ്പോഴാണ് കുട്ടി സംഭവം തുറന്നുപറഞ്ഞത്. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രതിയെ പിടികൂടാൻ പൊലീസ് സംഘങ്ങൾ അന്വേഷണം നടത്തുകയാണെന്ന് ബിക്കാനീർ അഡീഷണൽ പൊലീസ് സൂപ്രണ്ട് (റൂറൽ) ബി എൽ മീണ പറഞ്ഞു. ഖജുവാല സർക്കിൾ ഓഫീസർ ആകാൻഷ ചൗധരിയുടെ മേൽനോട്ടത്തിലാണ് കേസ് അന്വേഷിക്കുന്നതെന്നും മീണ കൂട്ടിച്ചേർത്തു.










0 comments