ad
Deshabhimani

ഓണത്തിന് സ്വർണം വാങ്ങുന്നത് എളുപ്പമാകില്ല; ഇന്നും പൊന്നിന്റെ നിരക്ക് വർധിച്ചു

gold
വെബ് ഡെസ്ക്

Published on Aug 21, 2026, 10:01 AM | 1 min read

തിരുവനന്തപുരം : ഇന്ന് പവന് 880 രൂപയാണ് വർധിച്ചു. ഇതോടെ സ്വർണം ആ​ഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,17,680 രൂപയാണ്. ഇതിന് പുറമെ ജിഎസ്ടിയും പണിക്കൂലിയുമുണ്ടാകും. ​ഗ്രാമിനും ആനുപാതികമായി വില കൂടിയിട്ടുണ്ട്. ഇന്ന് ​ഗ്രാമിന് 110 രൂപ വർധിച്ച് ഒരു ​ഗ്രാം സ്വർണത്തിന് 14710 രൂപയായി.


ക്രൂഡ് ഓയിൽ വില, ഡോളർ-രൂപ വിനിമയ നിരക്ക്, യുഎസ് പലിശനിരക്കുകൾ, ആഭ്യന്തര വിപണിയിലെ ചാഞ്ചാട്ടങ്ങൾ എന്നിവയെല്ലാം സ്വർണ വിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളെ ഇന്ത്യയെ സംബന്ധിച്ച് ആ​ഗോള വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സ്വർണവിലയെ ബാധിക്കും.


അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ഒരോ മാറ്റങ്ങളും ആഭ്യന്തര വിപണിയിലും പ്രതിഫലിക്കാറുണ്ട്. ഡോളറും രൂപയും തമ്മിലുള്ള വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയെല്ലാം സ്വർണവിലയെ സ്വാധീനിക്കുന്ന വിപണി ഘടകങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് നമ്മൾ ഇന്ത്യക്കാർ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. അതിനാൽ തന്നെ ആ​ഗോള വിപണിയിലുണ്ടാകുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി സ്വർണവിലയിൽ പ്രതിഫലിക്കും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home