Deshabhimani

പെട്രോൾ കയറ്റുമതി തീരുവ ഉയർത്തി കേന്ദ്രം; ഡീസലിന് പകുതിയായി കുറച്ചു

Petrol diesel
വെബ് ഡെസ്ക്

Published on Oct 16, 2026, 01:17 PM | 1 min read

ന്യൂഡൽഹി : രാജ്യത്തെ പെട്രോളിയം ഉല്പന്നങ്ങളുടെ കയറ്റുമതി തീരുവ ഉയർത്തി കേന്ദ്ര സർക്കാർ. പെട്രോൾ കയറ്റുമതി ചെയ്യാനുള്ള വിൻഡ്ഫാൾ ടാക്സ് ലിറ്ററിന് 2.5 രൂപയായി വർധിപ്പിച്ചു. അതേസമയം, ഡീസൽ കയറ്റുമത്തിക്കുള്ള തീരുവ ലിറ്ററിന് 16 രൂപയായിരുന്നത് 8.5 രൂപയായി കുറിച്ചിട്ടുണ്ട്. പുതിയ നിരക്കുകൾ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. പെട്രോൾ കയറ്റുമതി തീരുവ നേരത്തെ ലിറ്ററിന് 0.5 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന മാറ്റങ്ങൾ വിലയിരുത്തിയാണ് രണ്ടാഴ്ച കൂടുമ്പോൾ വിൻഡ്ഫാൾ ടാക്സ് പുതുക്കുന്നത്.


പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യങ്ങളും ആ​ഗോളവിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങളും കണക്കിലെടുത്താണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. സെപ്റ്റംബറിൽ നടന്ന അവലോകനത്തന് ശേഷം പെട്രോൾ, ഡീസൽ, വ്യോമയാന ഇന്ധനം എന്നിവയുടെ വിൻഡ്‌ഫോൾ ടാക്സ് കുറച്ചിരുന്നു.


റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധത്തെ തുടർന്ന് ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്ന സാഹചര്യത്തിൽ 2022 ജൂലൈയിലാണ് ആദ്യമായി ഇന്ധന ഉല്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിന് കേന്ദ്ര സർക്കാർ വിൻഡ്‌ഫോൾ ടാക്സ് ഏർപ്പെടുത്തിയത്. പശ്ചിമേഷ്യയിൽ ഇറാനെതിരെ ഇസ്രയേൽ-യുഎസ് സഖ്യം കടന്നാക്രമണം ആരംഭിച്ചതോടെയാണ് വീണ്ടും കേന്ദ്ര സർക്കാർ വിൻഡ്ഫാൾ ടാക്സ് അവതരിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home