Deshabhimani

യുഎഇയിൽ കാലാവസ്ഥ മാറ്റം: വിവിധയിടങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും

uae hailstorm
വെബ് ഡെസ്ക്

Published on Oct 16, 2026, 01:50 PM | 1 min read

ദുബായ്: യുഎഇയുടെ വിവിധ മേഖലകളിൽ കനത്തമഴയും ആലിപ്പഴ വർഷവും. ഷാർജ, റാസ് അൽ ഖൈമ, ഫുജൈറ, അൽ ഐൻ, ഹാറ്റ എന്നിവിടങ്ങളിൽ ശക്തമായ മഴയും ചിലയിടങ്ങളിൽ മിന്നലുമുണ്ടായി.


റാസൽ ഖൈമ കോർണിഷ്, കാദ്ര റോഡ്, ഫുജൈറയിലേക്കുള്ള ഷെയ്ഖ് ഖലീഫ സ്ട്രീറ്റ് എന്നിവിടങ്ങളിലെ തീരദേശ പാതകളിൽ കനത്ത മഴയും ആലിപ്പഴ വർഷവും ഉണ്ടായി. പാതകളിൽ മഞ്ഞുകട്ടകൾ വീഴുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.


കനത്ത ചൂടിന് ആശ്വാസമായാണ് യുഎഇയിൽ മഴ ലഭിച്ചത്. ഷാർജയിലെ മ്ലൈഹ, അൽ ദൈദ്, അൽ മദം, ഉഖൈദർ, വഷാഹ് എന്നിവയുൾപ്പെടെയുള്ള മധ്യമേഖലകളിൽ ശക്തമായ മഴ പെയ്തു. ചിലയിടങ്ങളിൽ ശക്തമായ കാറ്റും അനുഭവപ്പെട്ടു.


വരും ദിവസങ്ങളിലും മഴയുണ്ടാകാമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ശരത് കാലത്തിലേക്ക് യുഎഇ കടന്നതോടെയാണ് കാലാവസ്ഥാ മാറ്റം അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ മഴയും ആലിപ്പഴ വർഷവും ശക്തമാകാൻ സാധ്യതയുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും ജാ​ഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home