സഹപ്രവര്ത്തകനുമായി പ്രണയം; ചിക്കാഗോയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

ന്യൂഡൽഹി : അമേരിക്കയിലെ ചിക്കാഗോയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. വേർപിരിഞ്ഞു കഴിഞ്ഞിരുന്ന ഭാര്യ മറ്റൊരു സുഹൃത്തുമായി പ്രണയത്തിലായതിലുണ്ടായ അമർഷമാണ് കൊലപാതകത്തിന് കാരണം.
സംഭവത്തിൽ അങ്കുർ പട്ടേലെന്ന 32 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതികൾക്ക് ഒരു മകളുമുണ്ട്. കഴിഞ്ഞ മെയിൽ ഇരുവരും വേർപിരിഞ്ഞുവെങ്കിലും മാതാപിതാക്കളുടെ സമ്മർദ്ദം മൂലം കുറച്ചുനാൾ കൂടി ഒരുമിച്ച് കഴിഞ്ഞിരുന്നു. പിന്നീട് മറ്റൊരു സുഹൃത്തിനൊപ്പം ലൂസിയാനയിലേക്ക് യുവതി താമസം മാറുകയായിരുന്നു. എന്നാൽ മകൾ അങ്കുറിനൊപ്പം തുടർന്നു. ഇതിനുശേഷം യുവതിയെയും പുതിയ പങ്കാളിയെയും അങ്കുർ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മകളോട് സംസാരിക്കാൻ അനുവദിച്ചിരുന്നില്ലെന്നും പൊലീസ് പറയുന്നു.
കൊലപാതകത്തിന് രണ്ട് ആഴ്ച മുൻപ് ഭാര്യയോട് പറയാതെ മകളെ അങ്കുർ ഇന്ത്യയിലെ മാതാപിതാക്കളുടെ അടുത്തേക്ക് അയച്ചു. തുടർന്ന് മകളെ കാണാൻ അനുവദിക്കാമെന്ന് പറഞ്ഞ് യുവതിയെ ചിക്കാഗോയിലേക്ക് വിളിച്ചുവരുത്തി. ഒത്തുതീർപ്പിന് തയ്യാറാകണമെന്ന അങ്കുറിന്റെ ആവശ്യം ഭാര്യ നിഷേധിക്കുകയായിരുന്നു. പുതിയ പങ്കാളിക്കൊപ്പം ജീവിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ അങ്കുർ യുവതിയുടെ കഴുത്തിലും ശരീരത്തിലും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.









0 comments