വിവാഹത്തിനായി നാട്ടിലേക്ക് വരാനിരിക്കെ അപകടം; മലയാളി യുവാവ് ഫുജൈറയിൽ വാഹനാപകടത്തിൽ മരിച്ചു

ഫുജൈറ : വിവാഹത്തിനായി നാട്ടിലേക്ക് വരാനിരിക്കെ മലയാളി യുവാവ് ഫുജൈറയിൽ വാഹനാപകടത്തിൽ മരിച്ചു. മൂവാറ്റുപുഴ സ്വദേശി, തെളിക്കുന്നേൽ റെസ്വിൻ റഷീദ് ആണ് (24) മരിച്ചത്.
ഇലക്ട്രിക് സ്കൂട്ടറിൽ കാറിടിച്ചാണ് അപകടം. ഫുജൈറ സിറ്റി സെന്ററിലെ അൽ ബൈക്ക് കൗണ്ടറിൽ സെയിൽസ്മാൻ ആയിട്ട് ജോലി ചെയ്യുകയായിരുന്നു റെസ്വിൻ. ഡ്യൂട്ടി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. റെസ്വിൻ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. നവംബറിലായിരുന്നു റെസ്വിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. നവംബര് ആദ്യം ലീവിന് നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടെയാണ് അപകടം.
മൃതദേഹം തുടര്നടപടികള്ക്കായി ഫുജൈറ ആശുപത്രിയിലേക്ക് മാറ്റി. നാട്ടില് എത്തിക്കാനുള്ള നടപടിക്രമങ്ങള് തുടരുകയാണ്.









0 comments