ad
Deshabhimani

എണ്ണനീക്കത്തിലെ തടസം: ആ​ഗോള വിപണിയിൽ‌ ഇന്ധനവില കുതിക്കുന്നു

Crude Oil Price
വെബ് ഡെസ്ക്

Published on Sep 15, 2026, 09:06 AM | 1 min read

മുംബെെ: സൗദി അറേബ്യയിൽനിന്ന് ചെങ്കടൽ വഴി എണ്ണ കയറ്റുമതി ചെയ്യുന്നതിനുപയോഗിക്കുന്ന കിഴക്കു-എണ്ണനീക്കത്തിലെ തടസം: ആ​ഗോള വിപണിയിൽ‌ എണവില കുതിക്കുന്നുപടിഞ്ഞാറ് പൈപ്പ്‍ലൈനിലെ എണ്ണനീക്കം തടസ്സപ്പെട്ടത് ആഗോളതലത്തിൽ എണ്ണദൗർലഭ്യം രൂക്ഷമാക്കുന്നു. ‌ആഗോള എണ്ണലഭ്യതയിൽ നാലുശതമാനംവരെ കുറവാണ് ഇതുവഴി ഉണ്ടായിരിക്കുന്നത്. പൈപ്പ് ലൈൻ പുനഃസ്ഥാപിക്കുന്നതിനായി നാലുമുതൽ ആറാഴ്ച വരെ സമയമെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.


ഹൂതികളുടെ ഡ്രോൺ ആക്രമണത്തിൽ തകർന്ന പൈപ്പ്‍ലൈൻ വഴി എണ്ണ കൊണ്ടുപോകുന്നത് സൗദി അറേബ്യ നിർത്തിവെച്ചിരിക്കുകയാണ്.ആഗോള എണ്ണ വിപണിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ തടസ്സമാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസി പറയുന്നു. എത്രമാത്രം എണ്ണ ലഭിക്കുന്നുവെന്നതുമാത്രമല്ല ഇപ്പോഴത്തെ പ്രശ്നം. ലഭ്യത കുറയുകയും ആഗോളതലത്തിൽ വിവിധരാജ്യങ്ങളുടെ എണ്ണശേഖരം കുത്തനെ കുറയുകയുംചെയ്തു. ഇത് വിലവർധനയ്ക്കും കാരണമായിട്ടുണ്ട്.


ഹോർമുസ് വഴിയുള്ള എണ്ണനീക്കം പുനഃരാരംഭിക്കുന്നതിന് ചർച്ചകളൊന്നും ഫലപ്രദമാകുന്നില്ല. ഇവിടെ കപ്പലുകൾക്കു നേരേയുള്ള ആക്രമണം അനിശ്ചിതത്വം കൂട്ടുന്നു. ഇതോടെ ആഗോളവിപണിയിൽ അസംസ്കൃത എണ്ണവില കുതിക്കുകയാണ്. അന്താരാഷ്ട്ര ബെഞ്ച് മാർക്കായ ബ്രെന്റ് ക്രൂഡ് വില വീപ്പയ്ക്ക് 108 ഡോളർ കടന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home