ന്യൂയോര്‍ക്കിൽ ഇന്ത്യൻ വംശജയായ യുവതിയും കൂട്ടുകാരനും ട്രെയിനിന് മുന്നിൽ വീണ് മരിച്ചു

ന്യൂയോര്‍ക്:പരസ്പര ആലിംഗനത്തിനിടെ നിലതെറ്റി സബ് വേ ട്രെയിനിന് മുന്നിലേക്ക് വീണ ഇന്ത്യൻ വംശജയായ യുവതിയും നേപ്പാളി അമേരിക്കൻ സ്വദേശിയായ യുവാവും കൊല്ലപ്പെട്ടു.
ന്യൂജേഴ്‌സി ഡെയ്ട്ടൺ സ്വദേശിയായ മലൈക ചിത്രെ (24), സെയ്രെവില്ലെ സ്വദേശിയായ നവം കൗൾ (24) എന്നിവരാണ് മരിച്ചത്. ലോവർ മാൻഹട്ടനിലെ സ്പ്രിംഗ് സ്ട്രീറ്റ് സബ്‌വേ സ്റ്റേഷനിൽ രാവിലെയാണ് അപകടം.
ഡൗൺടൗൺ നമ്പർ 4 ട്രെയിൻ കുതിച്ച് വരുന്നതിനിടയിൽ ഇരുവരും ട്രാക്കിൽ അകപ്പെട്ടു . ഒരാൾ നിലതെറ്റി വണ്ടിക്ക് മുന്നിലേക്ക് വീഴുകയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടാമത്തെയാളും അപകടത്തിൽപ്പെടുകയുമാണ് ഉണ്ടായതെന്നാണ് തത്സമയ ദൃശ്യങ്ങൾ വിലയിരുത്തിയുള്ള നിഗമനം.
അപടത്തിന് തൊട്ട് മുൻപുള്ള ദൃശ്യങ്ങളിൽ യുവതി ചിരിക്കുന്നതും തന്നിലേക്ക് യുവാവിനെ വലിച്ചടുപ്പിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഇതിനിടെ നവം കൗൾ ട്രാക്കിലേക്ക് വീഴുകയും മലൈക ചിത്രെ രക്ഷിക്കാനായി ഇറങ്ങുകയും ചെയ്തതാവാം അപകട കാരണം എന്നാണ് പൊലീസിന്റെ നിഗമനം. നാല് ബോഗികൾ ഇവരെ ചതച്ചരച്ച് കടന്നു പോയി.
ചിത്രെ 'അക്കാഡിയ ഫാർമസ്യൂട്ടിക്കൽസി'ൽ ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. നവം കൗൾ ബ്ലൂംബെർഗിൽ ഫിനാൻഷ്യൽ ഡാറ്റാ അനലിസ്റ്റായി പ്രവർത്തിക്കുകയായിരുന്നു.









0 comments