ad
Deshabhimani

യൂടൂബർ തമ്പുരു തൂങ്ങിമരിച്ചനിലയിൽ; കുടുംബപ്രശ്നമെന്ന് നി​ഗമനം

Thamburu Queen Fisher

തമ്പുരു | Photo Credit: FB//thamburu.thamburu

വെബ് ഡെസ്ക്

Published on Sep 15, 2026, 11:50 AM | 1 min read

വൈക്കം: യൂടൂബറെ വാടകവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനി കട്ടത്തറ വീട്ടിൽ തമ്പുരു(36)നെയാണ് വൈക്കം പുളിഞ്ചുവട്ടിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തംബൂരു ക്വീൻഫിഷർ എന്ന യൂടൂബ് ചാനലിലൂടെ ശ്രദ്ധേയയാണ് ഇവർ.


നാടൻ മത്സ്യബന്ധനരീതികളെക്കുറിച്ചുള്ള വീഡിയോകളാണ് തമ്പുരു യൂടൂബിലൂടെ പങ്കുവെച്ചിരുന്നത്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം.


വിവാഹമോചിതയായ ഇവർ 13 കാരിയായ മകളോടൊപ്പം പുളിഞ്ചുവട്ടിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. മകൾ വൈകിട്ട് സ്കൂൾ കഴിഞ്ഞ്‌ വന്നപ്പോഴാണ് മരണവിവരം അറിയുന്നത്. വൈക്കം പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.


(ശ്രദ്ധിക്കുക, ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായാൽ ഉടൻ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. ദിശ ഹെൽപ്പ്‍ലൈൻ നമ്പർ: 1056, 04712 552056)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home