ഗുരുഗ്രാമിൽ ബൈക്ക് റൈഡറെ ഇടിച്ചുവീഴ്ത്തിയ പ്രതി അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി ഗുരുഗ്രാമിൽ ബൈക്ക് റൈഡറായ സിയയെ ഇടിച്ചു വീഴ്ത്തിയ സം ഭവത്തില്‍ പ്രതി അറസ്റ്റിൽ . അന്താരാഷ്ട്ര കബഡി താരം കല്യാൺ ബയ്ൻസലയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.സിസിടിവി പരിശോധിച്ചതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ബൈക്ക് റൈഡറായ യുവതിയെ കാർ ഇടിച്ചു വീഴ്ത്തിയതിനു പിന്നാലെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്ത നിലയിലായിരുന്നു. സംഭവത്തിന്റെ വീഡിയോ യുവതി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഗുരുഗ്രാമിലെ ഗോൾഫ് കോഴ്‌സ് റോഡിൽ തന്റെ ബൈക്കിംഗ് ഗ്രൂപ്പിലെ അംഗങ്ങളോടൊപ്പം സിയ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. Aprilia RS 457 എന്ന ബൈക്കിലാണ് സിയ സഞ്ചരിച്ചിരുന്നത്. അപകടകരമായ രീതിയിൽ തെറ്റായ ദിശയിൽ കാർ സമീപിപിച്ചപ്പോൾ കുറച്ച് മാറ്റി ഓടിക്കൂ എന്ന് സിയ ആംഗ്യം കാണിച്ചു.
എന്നാൽ ഇത് കാറിലെ സംഘത്തിന് ഇഷ്ടമായില്ല. പിന്നാലെ സംഘം സിയയുടെ ബൈക്കിൽ കാർ മനഃപൂർവം ഇടിച്ചു നിർത്താതെ പോകുന്നതും ദൃശ്യങ്ങളിൽ കാണാം. ഇടിയുടെ ആഘാതത്തിൽ സിയ റോഡിലേക്ക് തെറിച്ചുവീണു. ബൈക്ക് ഏറെ ദൂരം കാറിൽ വലിച്ചിഴയ്ക്കുകയും ചെയ്തു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ യാത്രയുടെ തുടക്കം മുതൽ കാറിലുണ്ടായിരുന്നവർ തന്നെ പിന്തുടരാൻ ശ്രമിച്ചുവെന്ന് സിയ പറയുന്നുണ്ട്.









0 comments