ad
Deshabhimani

മൊബിക്വിക്കിന് എൻബിഎഫ്സി ലൈസൻസ്; ആർബിഐ അനുമതി ലഭിച്ചു

mobikwik

പ്രതീകാത്മക ചിത്രം (Illustration Credit: REUTERS)

വെബ് ഡെസ്ക്

Published on Apr 27, 2026, 02:42 PM | 1 min read

ബെം​ഗളൂരു : ഇന്ത്യൻ ഫിൻടെക് ഭീമനായ വൺ മൊബിക്വിക് (MobiKwik) സിസ്റ്റംസിന് നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി (എൻബിഎഫ്സി) ലൈസൻസ് ലഭിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക അനുമതി ലഭിച്ച വിവരം തിങ്കളാഴ്ച കമ്പനി തന്നെയാണ് അറിയിച്ചത്. പുതിയ ലൈസൻസ് ലഭിച്ചതോടെ സാമ്പത്തിക സേവന രംഗത്ത് കൂടുതൽ വിപുലമായ പ്രവർത്തനങ്ങൾ നടത്താൻ മൊബിക്വിക്കിന് സാധിക്കും.


ലൈസൻസ് ലഭിക്കുന്നതോടെ മൊബിക്വിക്കിന് സ്വന്തമായി 'മൊബിക്വിക് ഫിനാൻഷ്യൽ സർവീസസ്' എന്ന പേരിൽ വായ്പാ വിഭാഗം ആരംഭിക്കാനും തങ്ങളുടെ വായ്പാ സേവനങ്ങൾ വിപുലീകരിക്കാനും സാധിക്കും. ഈ പ്രഖ്യാപനത്തിന് പിന്നാലെ കമ്പനിയുടെ ഓഹരി വില 14 ശതമാനം വർധിച്ചു.


ഡിജിറ്റൽ വാലറ്റ് സേവനദാതാക്കളായ വൺ മൊബിക്വിക് സിസ്റ്റംസ് നിലവിൽ ക്രെഡിറ്റ്, നിക്ഷേപം തുടങ്ങിയ സാമ്പത്തിക സേവന - വിതരണ രംഗത്താണ് പ്രവർത്തിക്കുന്നത്. എൻബിഎഫ്സി ലൈസൻസ് ലഭിക്കുന്നതോടെ വായ്പാ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും വായ്പാ പ്രവർത്തനങ്ങൾ സ്വന്തം നിലയിൽ കൈകാര്യം ചെയ്യാനും അതുവഴി ലാഭവിഹിതം മെച്ചപ്പെടുത്താനും സാധിക്കുമെന്ന് കമ്പനി അറിയിച്ചു.


പുതിയ വായ്പാ സംവിധാനം വഴി സാധാരണക്കാർക്കും ചെറുകിട ബിസിനസുകാർക്കും ഈടുള്ളതും ഇല്ലാത്തതുമായ വായ്പകൾ നൽകും. ബാങ്കിംഗ് സേവനങ്ങൾ വേണ്ടത്ര ലഭിക്കാത്ത മേഖലകൾക്കായിരിക്കും കമ്പനി മുൻഗണന നൽകുന്നത്. കേന്ദ്ര ബാങ്ക് മുന്നോട്ടുവെച്ച ചില നിബന്ധനകൾ പരി​ഗണിച്ച് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ വായ്പാ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home