ad
Deshabhimani

മഞ്ജു വാര്യർ റീഗൽ ജ്വല്ലേഴ്‌സ്‌ ബ്രാൻഡ്‌ അംബാസഡർ

REGAL MANJU WARRIER
വെബ് ഡെസ്ക്

Published on Aug 16, 2025, 09:32 PM | 1 min read

തൃശൂർ: കേരളത്തിലെ സ്വർണാഭരണ വ്യാപാര ചരിത്രത്തിൽ ഹോൾസെയിൽ ജ്വല്ലറി എന്ന ആശയം ആദ്യം അവതരിപ്പിച്ച റീഗൽ ജ്വല്ലേഴ്‌സിന്റെ പുതിയ ബ്രാൻഡ്‌ അംബാസഡറായി മഞ്ജു വാര്യരെ തെരഞ്ഞെടുത്തു. മഞ്ജു വാര്യർ എന്ന അഭിമാന താരത്തോടൊപ്പമുള്ള റീഗൽ ജ്വല്ലേഴ്‌സിന്റെ ഇനിയുള്ള യാത്ര വളർച്ചയ്‌ക്ക് വലിയ ശക്തി പകരുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി റീഗൽ ജ്വല്ലേഴ്‌സ് മാനേജിങ്‌ ഡയറക്ടർ വിപിൻ ശിവദാസ് പറഞ്ഞു.


കേരളത്തിലും കർണാടത്തിലും നിറസാന്നിധ്യമുള്ള റീഗൽ ജ്വല്ലേഴ്‌സിൽ എല്ലാ സ്വർണാഭരണങ്ങൾക്കും ഇന്റർനാഷണൽ സർട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങൾക്കും ഹോൾസെയിൽ പണിക്കൂലി മാത്രമാണ് ഈടാക്കുന്നത്. ആന്റിക്ക് കളക്ഷൻസ്, ലൈറ്റ് വെയിറ്റ്, ടെമ്പിൾ ജ്വല്ലറി, ഉത്തരേന്ത്യൻ ഡിസൈൻസ്, കേരള കളക്ഷൻസ്, പോൾക്കി കളക്ഷൻസ്, ചെട്ടിനാട് തുടങ്ങി വളരെ വൈവിധ്യമായ ആഭരണ ശേഖരവും ബ്രൈഡൽ ജ്വല്ലറിയുടെ എക്‌സ്‌ക്ലൂസീവ് കളക്ഷനുകളും ഏറ്റവും ലാഭകരമായി റീഗലിൽ നിന്ന്‌ വാങ്ങാവുന്നതാണ്‌.


സ്വന്തമായി ആഭരണ നിർമാണ ഫാക്ടറിയും വിദഗ്‌ധരായ തൊഴിലാളികളുമുള്ളതിനാൽ ഇടനിലക്കാരില്ലാതെ ആഭരണങ്ങൾ ഉപഭോക്താക്കളിൽ എത്തിക്കാനാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home