1200 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പിടിയിൽ

പ്രവീൺ
കഴക്കൂട്ടം
കഴക്കൂട്ടത്ത് 1200 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. കൊല്ലം കൊട്ടിയം മയ്യനാട്, ഈഞ്ചവിള വീട്ടിൽ പ്രവീണി (26) നെയാണ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വെള്ളി പുലർച്ച കഴക്കൂട്ടം ദേശീയപാതയിൽ നടത്തിയ പരിശോധനയിലാണ് കാറിൽനിന്ന് 20 ചാക്കുകളിൽ നിറച്ച പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. കൊല്ലത്തുനിന്ന് ആക്കുളത്തേക്ക് മൊത്ത വിതരണക്കാർക്ക് വിൽപ്പനയ്ക്കായി കൊണ്ടുവരികയായിരുന്നു.







0 comments