ad
Deshabhimani

പരിസ്ഥിതിക്കായി നാടൊന്നാകെ

Environment

കാക്കനാട് പടമുഗൾ ഗവ. യുപി സ്കൂളിൽ നഗരസഭ പ്രതിപക്ഷ നേതാവ് 
സി പി സാജൽ, കൗൺസിലർ സി എം അനൂബ് എന്നിവർ ചേർന്ന് വൃക്ഷത്തൈ നട്ട് 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 06, 2026, 02:21 AM | 12 min read

കാക്കനാട്


തൃക്കാക്കരയിൽ വിവിധയിടങ്ങളിൽ പരിസ്ഥിതി ദിനാചരണം നടത്തി തൃക്കാക്കര നഗരസഭ കൃഷിഭവനിൽ നഗരസഭാ ചെയർമാൻ റാഷിദ് ഉള്ളംപ്പിള്ളി ഉദ്ഘാടനം ചെയ്തു. പടമുകൾ ഗവ. യുപി സ്കൂളിൽ നഗരസഭ പ്രതിപക്ഷനേതാവ് സി പി സാജൽ, കൗൺസിലർ സി എം അനൂബ് എന്നിവർചേർന്ന് ഉദ്ഘാടനം ചെയ്തു.


തൃക്കാക്കര അഗ്നിരക്ഷാനിലയത്തിൽ സ്റ്റേഷൻ ഓഫീസർ ബി ബൈജു ഉദ്ഘാടനം ചെയ്തു. തൃക്കാക്കര സാംസ്കാരികകേന്ദ്രത്തിൽ പരിസ്ഥിതി, സാമൂഹ്യപ്രവർത്തകനായ പൊന്നക്കുടം രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കാക്കനാട് ടിവി സെന്റർ എം കെ കൃഷ്‌ണൻസ്‌മാരക വായനശാലയിൽ റാഷിദ് ഉള്ളംപ്പിള്ളി ഉദ്ഘാടനം ചെയ്തു. എം എം നാസർ അധ്യക്ഷനായി.


കാക്കനാട് വ്യാസവിദ്യാലയ സീനിയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ കെ രാജലക്ഷ്‌മി ഉദ്ഘാടനം ചെയ്തു. തെങ്ങോട് ഗവ. ഹൈസ്കൂളും തെങ്ങോട് ഗ്രാമീണ വായനശാലയും ചേർന്ന് സംഘടിപ്പിച്ച ദിനാചരണം നഗരസഭ കൗൺസിലർ ദിവ്യ ശബരീനാഥ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്‌ ബിജി ഹിലാൽ അധ്യക്ഷനായി. ഇടപ്പള്ളി ജിബിടിഎൽപി സ്കൂളിൽ കലാസാഹിത്യസംഘം മേഖലാ സെക്രട്ടറി എൻ ബി സോമൻ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക ബി എസ് മിനി അധ്യക്ഷയായി.


കൊച്ചി​


ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി ജനാധിപത്യ മഹിളാ അസോസിയേഷൻ എറണാകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എളമക്കര തീരദേശ റോഡിൽ വൃക്ഷത്തൈ നട്ടു. സംസ്ഥാന കമ്മിറ്റി അംഗം ടെസി ജേക്കബ് ഉദ്‌ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ബീനാ മഹേഷ് അധ്യക്ഷനായി.

കണയന്നൂർ സർക്കിൾ സഹകരണ യൂണിയൻ അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ഓഫീസിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി എസ് ഷൺമുഖദാസ് തൈ നട്ട് ഉദ്ഘാടനം ചെയ്തു.

ഇടപ്പള്ളി വടക്കുംഭാഗം സഹകരണ ബാങ്ക് പ്രസിഡന്റ് എ വി ശ്രീകുമാർ ബാങ്കിന്റെ കൃഷിയിടത്തിൽ ഫലവ്യക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. തമ്മനം സഹകരണ ബാങ്ക് നളന്ദ പബ്ലിക് സ്കൂളിൽ പ്രിൻസിപ്പൽ രാജലക്ഷ്മി ശിവരാമൻ ഉദ്ഘാടനം ചെയ്തു. പേരണ്ടൂർ അക്ഷര പബ്ലിക്‌ ലൈബ്രറി പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പേരണ്ടൂർ കനാൽ തീരത്ത്‌ ലൈബ്രറി സെക്രട്ടറി എൻ എം ഗോപി വൃക്ഷത്തൈ നട്ടു. ​


എഡ്രാക് പാലാരിവട്ടം മേഖലാ കമ്മിറ്റിയുടെ പരിസ്ഥിതിദിനാചരണം ഡോ. എൻ സി ഇന്ദുചൂഡൻ ഉദ്ഘാടനം ചെയ്തു. ടി ഡി രാജു സ്‌മാരക അവാർഡ്‌ സമ്മാനിച്ചു.1000 പച്ചക്കറിക്കൃഷിത്തൈകളും വിതരണം ചെയ്തു. ആലുങ്ങൽ ഫാം ഉടമ എ വി പുരുഷോത്തമ കമ്മത്തിനെ ആദരിച്ചു. എഡ്രാക് ജില്ലാ ആക്ടിങ് പ്രസിഡന്റ്‌ അഡ്വ. ഡി ജി സുരേഷ് അധ്യക്ഷനായി.


ജിവിഎച്ച്എസ്എസ് നോർത്ത് ഇടപ്പള്ളി സ്കൂളിലെ വിദ്യാർഥികൾ ഔഷധസസ്യ ഉദ്യാനം ഒരുക്കി. കൗൺസിലർ അംബിക സുദർശൻ ഉദ്ഘാടനം ചെയ്തു. തൈക്കൂടം ഫോർ ദി പീപ്പിളിന്റെ നേതൃത്വത്തിൽ ആറാട്ടുകടവിൽ യൂക്കാലിപ്‌റ്റ്‌സ് തൈ നട്ട് പരിപാലിച്ച കൊച്ചുകുളങ്ങേത്ത് ശിവനെ ആദരിച്ചു. ചെയർമാൻ എ ബി സാബു ഉദ്ഘാടനം ചെയ്തു.


കൊച്ചി കോര്‍പറേഷന്‍ പരിസ്ഥിതി ദിനാചരണം മേയർ വി കെ മിനിമോൾ ഉദ്ഘാടനം ചെയ്തു. പുതിയ ഓഫീസ് മന്ദിരത്തിനു മുന്നിൽ അറുപതോളം ഫലവൃക്ഷത്തൈകൾ നട്ടു. വൈദ്യുതപോസ്റ്റുകളിലെ പൊട്ടിയതും അപകടകരമായ വിധത്തിലുള്ളതുമായ കേബിളുകള്‍ നീക്കം ചെയ്യാന്‍ തുടങ്ങി.

ഇൻഫോപാര്‍ക്ക് ഫേസ് രണ്ടിലെ പുതിയ നാലുവരിപ്പാതയായ ഇൻഫോപാർക്ക് ബുലവാർഡിന്റെ വശങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടു. ഇൻഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, ഇന്‍ഫോപാര്‍ക്ക് ഫേസ് വൺ ആൻഡ്‌ ടു പ്രത്യേക സാമ്പത്തിക മേഖലാ സൂപ്രണ്ട് (കസ്റ്റംസ്- കൊച്ചിൻ സെസ്) അനൂപ് അരവിന്ദന്‍ എന്നിവര്‍ചേർന്നാണ്‌ വൃക്ഷത്തൈകൾ നട്ടത്‌.


എറണാകുളം ശിവക്ഷേത്ര അങ്കണത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് അംഗം കെ കെ സുരേഷ് ബാബു വൃക്ഷത്തൈ നട്ടു. വല്ലാർപാടം ആന്റണീസ് ഇപി സ്കൂൾ വിദ്യാർഥികൾ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ലക്സി സിമേന്തി നേതൃത്വം നൽകി.


മട്ടാഞ്ചേരി


കൊച്ചിൻ കളക്ടീവിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടന്നു. ഫോർട്ട് കൊച്ചി സബ് കലക്ടർ ഗ്രഝെ സായികൃഷ്ണ വൃക്ഷത്തൈ നട്ടു. സിപിഐ ഫോര്‍ട്ട്കൊച്ചി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫോര്‍ട്ട്കൊച്ചി കടപ്പുറത്ത് ഓര്‍മ മരം നട്ടു. പരിസ്ഥിതി പ്രവര്‍ത്തകന്‍ എം എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. കെ ബി സലാം അധ്യക്ഷനായി. ഔവർ ലേഡീസ് കോൺവൻറ് ഗേൾസ് ഹൈസ്കൂൾ


പള്ളുരുത്തിയിൽ നടന്ന ദിനാഘോഷം പി എം സുബൈർ വൃക്ഷത്തൈ നട്ട്‌ ഉദ്ഘാടനം ചെയ്തു. സീഡ് ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനം ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ ഷിജ ജേക്കബ് നിർവഹിച്ചു. വിദ്യാർഥികൾക്ക്‌ പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു. പരിസ്ഥിതിദിന പോസ്റ്റർ മത്സരത്തിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.


കളമശേരി


വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ നാടെങ്ങും പരിസ്ഥിതിദിനം ആചരിച്ചു. ഡിവൈഎഫ്ഐ കളമശേരി വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ദിനാചരണം ബ്ലോക്ക് പ്രസിഡന്റ്‌ കെ ആർ ഹേമന്ത് ഉദ്ഘാടനം ചെയ്തു. ബാലു രവീന്ദ്രൻ അധ്യക്ഷനായി. കളമശേരി ഗവ. ഐടിഐ അലുമ്നി അസോസിയേഷൻ ആഭിമുഖ്യത്തിലുള്ള ദിനാചരണം വർക്കിങ്‌ പ്രസിഡന്റ്‌ ഏലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.


​കുസാറ്റ് കുഞ്ഞാലി മരക്കാർ സ്കൂൾ ഓഫ് മറൈൻ എൻജിനിയറിങ്ങിൽ വൈസ് ചാൻസലർ ഡോ .എം ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്തു. ഡോ. എ യു അരുൺ അധ്യക്ഷനായി.

​കളമശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ദിനാചരണം കൗൺസിലർ സഹന എം സാംബജി ഉദ്ഘാടനം ചെയ്തു.


കാരിക്കോട് ഗവ. യുപി സ്കൂളിൽ വൃക്ഷത്തൈ നട്ട് പഞ്ചായത്ത് പ്രസിഡന്റ്‌ ലിജോ ജോർജ് ഉദ്ഘാടനം ചെയ്തു. അമ്പാടിമല വായനശാല സംഘടിപ്പിച്ചുവരുന്ന ‘ഒരു തൈ നടാം’ പദ്ധതി ഏലിയാസ് മത്തായി ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ ടൗൺ റസിഡന്റ്‌സ്‌ അസോസിയേഷനിൽ പ്രസിഡന്റ്‌ രവിവർമ ഉദ്ഘാടനം ചെയ്തു. പെരുമ്പിള്ളി ഗ്രാമീണ വായനശാലയിൽ പഞ്ചായത്ത്‌ അംഗം ജോർജ് മാണി പട്ടച്ചേരിൽ ഉദ്ഘാടനം ചെയ്തു. ചോറ്റാനിക്കര പബ്ലിക് ലൈബ്രറിയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ എ കെ ദാസ് ഉദ്ഘാടനം ചെയ്തു.


മരട് നഗരസഭയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നടീലും വിതരണവും ചെയർപേഴ്സൺ അജിത നന്ദകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ എട്ടാം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 250ൽപ്പരം ഫലവൃക്ഷത്തൈകൾ സൗജന്യമായി വിതരണം ചെയ്തു. ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം നടത്തി.


ഏലൂർ


ഏലൂർ നഗരസഭാ പരിസ്ഥിതിദിനാചരണം ഏലൂർ ഗവ. ഹൈസ്കൂളിൽ ചെയർപേഴ്സൺ ലൈജി സജീവൻ ഉദ്ഘാടനം ചെയ്തു.

സിഎംആർഎൽ ഏലൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് തെങ്ങിൻതൈകൾ നൽകി. കമ്പനി ജിഎം മനോഹർ ദാസ് നഗരസഭാ ചെയർപേഴ്സൺ ലൈജി സജീവന് തൈകൾ കൈമാറി.

ഏലൂർ ഗവ. എൽപി സ്കൂളിൽ നഗരസഭാ ചെയർപേഴ്സൺ ലൈജി സജീവൻ ഉദ്ഘാടനം ചെയ്തു. ഫാക്ട് ഉദ്യോഗമണ്ഡൽ ക്യാമ്പസിൽ സിഎംഡി എസ് ശക്തിമണി ഉദ്ഘാടനം ചെയ്തു.

ഫാക്ട്‌ ഉദ്യോഗമണ്ഡൽ സ്‌കൂളിൽ കുട്ടികൾ പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു. കിളിയൂട്ട് നടത്തി, ചെടികൾ നട്ടു.


ചോറ്റാനിക്കര


പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ ദേവാരണ്യം പദ്ധതി ചോറ്റാനിക്കര ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് അംഗം അഡ്വ. കെ പി അജയൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ രാജു മറ്റത്തിൽ, ദേവസ്വം അസിസ്റ്റന്റ്‌ കമീഷണർ ജി യഹുലദാസ്, മാനേജർ കെ എസ് രാജീവ്, ലതാസുകുമാരൻ, ദിവ്യാ രാജേഷ് തുടങ്ങിയവർ സംസാരിച്ചു.​


പറവൂർ ​


പറവൂർ നഗരസഭയുടേയും കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക പരിസ്ഥിതിദിനാചരണം കലക്ടർ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷൻ രമേഷ് ഡി കുറുപ്പ് അധ്യക്ഷനായി. വടക്കേക്കരയിൽ ജില്ലാ പഞ്ചായത്ത്‌ അംഗം എം എ നിത്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ കെ എസ് സനീഷ് അധ്യക്ഷനായി. ‘ചങ്ങാതിക്ക് ഒരു തൈ കൈമാറാം’ പദ്ധതിക്കും തുടക്കമായി. സിപിഐ എം പറവൂർ ഏരിയ കമ്മിറ്റി ഓഫീസിൽ ഏരിയ സെക്രട്ടറി ടി വി നിഥിൻ വൃക്ഷത്തൈ നട്ടു.


ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റി എഇഒ ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച പരിസ്ഥിതിദിനാചരണം സംസ്ഥാന കമ്മിറ്റി അംഗം എൻ സി ഉഷാകുമാരി വൃക്ഷത്തൈ നട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. ചേന്ദമംഗലത്ത്‌ ഫലവൃക്ഷത്തൈകളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ്‌ പി എ ഹരിദാസ് നിർവഹിച്ചു. കേരള കർഷകസംഘം പറവൂർ ടൗൺ ഈസ്റ്റ് കമ്മിറ്റി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ഏരിയ കമ്മിറ്റിയംഗം ഡൈന്യൂസ് തോമസ് ഉദ്‌ഘാടനം ചെയ്‌തു. പറവൂർ സഹകരണ ബാങ്കിൽ പ്രസിഡന്റ്‌ എൻ എസ് സുനിൽകുമാർ, പള്ളിയാക്കൽ സഹകരണ ബാങ്കിൽ പ്രസിഡന്റ്‌ എ സി ഷാൻ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു. നന്ത്യാട്ടുകുന്നം എസ്എൻവി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎ പ്രസിഡന്റ്‌ കെ ബി സുഭാഷ് വൃക്ഷത്തൈ നൽകി ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം കിഡ്സിൽ മണ്ണുത്തി കേരള കാർഷിക സർവകലാശാല ഡയറക്ടർ ബിനു ബോണി ഉദ്ഘാടനം ചെയ്തു. മാല്യങ്കര എസ്എൻഎം കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ പക്ഷിവനം പദ്ധതി വൈസ് പ്രിൻസിപ്പൽ പി ആർ ശ്രീജ ഉദ്ഘാടനം ചെയ്തു.


പറവൂർ വടക്കേക്കര സഹകരണ ബാങ്കിൽ നവീകരിച്ച അഗ്രിഹബ് വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ്‌ കെ എസ് സനീഷും ജെഎൽജി അംഗങ്ങൾക്കുള്ള പച്ചക്കറി ഫലവൃക്ഷത്തൈ വിതരണം ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ്‌ എൻ കെ സാബുവും ഉദ്ഘാടനം ചെയ്തു.


വൈപ്പിൻ


മാലിപ്പുറം ചാപ്പക്കടപ്പുറത്ത് കടലോര ജാഗ്രതാ സമിതിയും പൊലീസും തൊഴിലുറപ്പ് തൊഴിലാളികളും ഹരിതകർമസേനയും ചേർന്ന് പരിസ്ഥിതിദിനാചരണം നടത്തി. പഞ്ചായത്തംഗം ഷിജി മുരളി വൃക്ഷത്തൈ നട്ടു. പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂളിൽ ജില്ലാ സോഷ്യൽ ഫോറസ്ട്രി വിഭാഗവും കൃഷിവകുപ്പും ചേർന്ന് നടത്തിയ പരിസ്ഥിതിദിനാചരണം സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ കെ ജയൻ അധ്യക്ഷനായി. എടവനക്കാട് ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈ നടീൽ കൃഷി ഓഫീസർ ഡോ. പി എ ലുബൈന ഉദ്ഘാടനം ചെയ്തു. നായരമ്പലം പഞ്ചായത്ത് നാലാം വാർഡ് സാനിറ്റേഷൻ സമിതിയുടെ നേതൃത്വത്തിൽ നടന്ന ദിനാചരണം സോമദാസ് വൈദ്യർ ഉദ്ഘാടനം ചെയ്തു. എം എസ് സുമേഷ് അധ്യക്ഷനായി. എടവനക്കാട് കൃഷിഭവന്റെയും എസ്ഡിപിവൈ കെപിഎം ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്, നേവൽ എൻസിസി, സ്റ്റുഡന്റ്‌ പൊലീസ് കേഡറ്റ്, ജൂനിയർ റെഡ്ക്രോസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കേഡറ്റുകളുടെയും നേതൃത്വത്തിൽ സ്കൂൾവളപ്പിൽ വൃക്ഷത്തൈ നട്ടു. ​


ആലുവ


ജനാധിപത്യ മഹിളാ അസോസിയേഷൻ ആലുവ ഏരിയ കമ്മിറ്റിയുടെ പരിസ്ഥിതി ദിനാചരണം സംസ്ഥാന കമ്മറ്റി അംഗം പി എസ് ഷൈല ഉദ്ഘാടനം ചെയ്തു. റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് എസ്‌പി കെ എസ് സുദർശൻ ഫലവൃക്ഷത്തൈ നട്ടു. മുപ്പത്തടം എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ ശ്രീമന്‍ നാരായണന്‍ മിഷന്റെ പരിസ്ഥിതിദിനാചരണവും വൃക്ഷയജ്ഞവും മന്ത്രി വി ഇ അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ഗീത സലിംകുമാര്‍ അധ്യക്ഷയായി. മുപ്പത്തടം സഹകരണബാങ്ക് പ്രസിഡന്റ്‌ വി എം ശശി മുഖ്യാതിഥിയായി. കടുങ്ങല്ലൂർ പഞ്ചായത്തിലെ സ്വരാജ് നഗർ റസിഡന്റ്‌സ് അസോസിയേഷന്റെ എല്ലാ വീടുകളിലും ഫലവൃക്ഷത്തൈകൾ നൽകി ശ്രീമൻ നാരായണൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി കെ ജയലാൽ അധ്യക്ഷനായി. കീഴ്മാട് പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡന്റ്‌ സാജു മത്തായി ഉദ്‌ഘാടനം ചെയ്തു. കെ ബി അജിത്കുമാർ അധ്യക്ഷനായി. കിഴക്കേ കടുങ്ങല്ലൂർ ഗവ. എൽപി സ്കൂളിൽ പഞ്ചായത്തംഗം ശ്രീകുമാർ മുല്ലേപ്പിള്ളി ഉദ്ഘാടനം ചെയ്തു. ടി കെ ഷാജഹാൻ അധ്യക്ഷനായി.


അങ്കമാലി'


മുക്കന്നൂർ പഞ്ചായത്തുതല പരിസ്ഥിതി ദിനാചരണം ആഴകം ഗവ. യുപി സ്‌കൂളിൽ നടന്നു. സ്‌കൂൾ ലീഡർക്ക് വൃക്ഷത്തൈ നൽകി പഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ എൻ എസ് നീതു പരിസ്ഥിതിദിന സന്ദേശം നൽകി. വിൻസി തോമസ് അധ്യക്ഷയായി. പ്രധാനാധ്യാപിക എം കെ റീനാമോൾ, പിടിഎ പ്രസിഡന്റ് രജി മാധവൻ എന്നിവർ സംസാരിച്ചു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ അങ്കമാലി -കോതകുളങ്ങര ഗവ. എൽപി സ്‌കൂളിൽ വൃക്ഷത്തൈ നട്ടും കുട്ടികൾക്ക് മധുരപലഹാരം നൽകിയും പരിസ്ഥിതിദിനം ആചരിച്ചു. കൗൺസിലർ കെ ഡി ജയൻ വൃഷത്തൈ നട്ടു. പെൻഷനേഴ്സ് യൂണിയൻ നേതാക്കളായ ടി കെ പത്രോസ്, കെ ആർ ഷാജി എന്നിവർ സംസാരിച്ചു.


അങ്കമാലി മോർണിങ് സ്റ്റാർ കോളേജിലെ എൻഎസ്എസ് യൂണിറ്റ് പരിസ്ഥിതിദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഡോ. അബേഷ് രഘുവരൻ ബോധവൽക്കരണം നടത്തി. പക്ഷിവനം പരിസ്ഥിതി സൗഹൃദ പദ്ധതിക്കും തുടക്കമിട്ടു. പ്രിൻസിപ്പൽ സിസ്റ്റർ ഷെമി ജോർജ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. നവ്യ ആന്റണി, ഡോ. എം ബി രശ്മി എന്നിവർ നേതൃത്വം നൽകി.


തുറവൂർ ചരിത്ര ലൈബ്രറിയിലെ പരിസ്ഥിതി ദിനാചരണത്തിൽ പി ഡി പാപ്പച്ചൻ വൃക്ഷത്തൈ നട്ടു. ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ്‌ എം വി മോഹനൻ അധ്യക്ഷനായി. പന്തയ്ക്കൽ കെപിജി സ്മാരകവായനശാലയിൽ പരിസ്ഥിതിദിനാചരണം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ ആർ ബാബു വൃക്ഷത്തൈനട്ട് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ്‌ സി എ ബാബു അധ്യക്ഷനായി.


കാലടി


മാണിക്യമംഗലം എൻഎസ്‌എസ്‌ സ്കൂളുകളും നാഷണൽ സർവീസ് സ്കീമുംചേർന്ന് പരിസ്ഥിതിദിനം ആചരിച്ചു. കാലടി പഞ്ചായത്ത് പ്രസിഡന്റ് പൗളി ബേബി ഉദ്ഘാടനം ചെയ്തു. വി ബി സിദിൽകുമാർ അധ്യക്ഷനായി. കാഞ്ഞൂർ ഗ്രാമീണ വായനശാല കാഞ്ഞൂർ സെന്റ് മേരീസ് എൽപി സ്കൂളിൽ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ സി വത്സല വൃക്ഷത്തൈ സ്കൂൾ പ്രധാനാധ്യാപിക രോഷ്നി പ്രിൻസിന് നൽകി ഉദ്ഘാടനം ചെയ്തു. പുതിയേടം സഹകരണ ബാങ്കിൽ പ്രസിഡന്റ് ടി ഐ ശശി ഉദ്ഘാടനം ചെയ്തു. അർച്ചന മഹേഷ് അധ്യക്ഷയായി. മലയാറ്റൂർ, കൊറ്റമം ജോജി മെമ്മോറിയൽ വായനശാലയിൽ പുരോഗമന കലാസാഹിത്യസംഘം മലയാറ്റൂർ പഞ്ചായത്ത് സെക്രട്ടറി പീതാംബരൻ നീലീശ്വരം ഉദ്ഘാടനം ചെയ്തു. കെ കെ വത്സൻ അധ്യക്ഷനായി. കാലടി പ്ലാന്റേഷൻ ലൈബ്രറി ആർട്സ് ക്ലബ്ബിൽ അയ്യമ്പുഴ പഞ്ചായത്തംഗം രേഷ്മ ഷിനോജ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ബിജു ജോൺ അധ്യക്ഷനായി. കെഎസ്എസ്-പിയു കാലടി യൂണിറ്റ് കൈപ്പട്ടൂർ സ്കൂളിൽ യ‍ൂണിറ്റ് പ്രസിഡന്റ് വി പി മത്തായി ഉദ്ഘാടനം ചെയ്‌തു.


പരിസ്ഥിതിദിനത്തിൽ തുണിസഞ്ചി വിതരണംചെയ്‌ത്‌ മാണിക്കമംഗലം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ് യൂണിറ്റ്. സ്കൂളിനടുത്തുള്ള വീടുകളിൽ 100 തുണിസഞ്ചികളാണ്‌ വിതരണം ചെയ്‌തത്‌. സ്കൗട്ട് മാസ്റ്റർ പി രഘു പരിപാടിക്ക് നേതൃത്വം നൽകി. അധ്യാപകരായ എസ് എസ് സ്മിത, ഇ ആർ ശ്രീനിവാസൻ, ലക്ഷ്മി ആർ നായർ എന്നിവർ സംസാരിച്ചു.


നെടുമ്പാശേരി


പരിസ്ഥിതിദിനത്തിൽ കുടിയാട്ട കുലപതി മൂഴിക്കുളം കൊച്ചുകുട്ടൻ ചാക്യാരുടെ സ്മരണയ്ക്ക് മൂഴിക്കുളം സെന്റ്‌ മേരീസ് യുപി സ്കൂളിൽ ഓർമമരം സമ്മാനിച്ച് പാറക്കടവ് സഹകരണ ബാങ്ക്. ബാങ്ക് പ്രസിഡന്റ്‌ വി എൻ അജയകുമാർ, പ്രധാനാധ്യാപകൻ ഷാജു ജോസഫിന് വൃക്ഷത്തൈ നൽകി ഉദ്ഘാടനം ചെയ്തു. കെ എ മാർട്ടിൻ അധ്യക്ഷനായി. മാർഗി മധു ചാക്യാർ മുഖ്യാതിഥിയായി.

കുന്നുകര കൃഷിഭവനിൽ മന്ത്രി വി ഇ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ഗീത കൃഷ്ണൻ അധ്യക്ഷയായി. കുന്നുകര വയൽക്കരയിൽ വാർഡ് അംഗം സി വി ബിജീഷ്‌ ഉദ്ഘാടനം ചെയ്തു. പുളിയനം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ എസ് നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം എം റിയാമോൾ അധ്യക്ഷയായി.


ലോക പരിസ്ഥിതിദിനത്തിൽ സിയാൽ ഹരിതാഭ പദ്ധതി വൃക്ഷത്തൈ നട്ട് മാനേജിങ്‌ ഡയറക്ടർ എസ് സുഹാസ് ഉദ്‌ഘാടനം ചെയ്‌തു. വിമാനത്താവള റോഡിന്റെ ഇരുവശവും കൂടുതൽ ഹരിതാഭമാക്കി സൗന്ദര്യവൽക്കരണം നടത്തുന്നതിനുള്ളതാണ്‌ പദ്ധതി. സിയാൽ സിഎഫ്ഒ സജി ഡാനിയേൽ, വിമാനത്താവള ഡയറക്ടർ ജി മനു, സിവിൽ ഡിജിഎം ഉഷാദേവി എന്നിവർ സംസാരിച്ചു.

അയിരൂരിലെ തോടുകളിൽനിന്നും പുഴയിൽനിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കംചെയ്ത് പഞ്ചായത്തംഗവും നാട്ടുകാരും. പരിസ്ഥിതിദിനത്തിൽ കനത്ത മഴയെ വകവയ്‌ക്കാതെയാണ് കുന്നുകര പഞ്ചായത്തംഗം എൽ എ മോഹനനും സന്നദ്ധപ്രവർത്തകരും ചേർന്ന് പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ എടത്തുമാറ്റി തോടുകൾ വൃത്തിയാക്കിയത്. ‘ഹരിത മനോഹരം അയിരൂർ, മാലിന്യമുക്തം നമ്മുടെ ഗ്രാമം' ജനകീയ ക്യാമ്പയിന്റെ ഭാഗമായാണ് വൃക്ഷത്തൈ നടീലും ജലാശയങ്ങളുടെ സംരക്ഷണവും നടത്തിയത്.


കോതമംഗലം


ബാങ്ക് ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും സഹകാരികളുടെയും വീടുകളിൽ വിദേശയിനം ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് കോതമംഗലം സഹകരണ ബാങ്ക് -583 മാതൃകയായി. ബാങ്ക്പരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പ്രസിഡന്റ് എൽദോസ് പോൾ ഉദ്ഘാടനം ചെയ്തു.

മഹിളാ അസോസിയേഷൻ കോതമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ യൂണിറ്റുകളിൽ പരിസ്ഥിതി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഏരിയതല ഉദ്ഘാടനം കോതമംഗലം മുനിസിപ്പൽ ഈസ്റ്റ് കമ്മിറ്റിയിൽ സംസ്ഥാന കമ്മിറ്റി അംഗം റഷീദ സലീം നിർവഹിച്ചു.


​നെല്ലിക്കുഴി സൗത്ത് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വൃക്ഷത്തൈനടീൽ പഞ്ചായത്ത്‌ അംഗം സാദിയ ആഷിക് ഉദ്ഘാടനം ചെയ്തു. മാലിപ്പാറ യൂണിറ്റിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടതോടൊപ്പം അങ്കണവാടി കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.

നെല്ലിക്കുഴി സൗത്ത് വില്ലേജ് കമ്മിറ്റിയിലെ മുണ്ടോത്തി പീടിക യൂണിറ്റിന്റെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈ നട്ടു. ഏരിയ പ്രസിഡന്റ് ബിന്ദു ജയകുമാർ ഉദ്‌ഘാടനം ചെയ്‌തു. പിണ്ടിമന അയിരൂർ പാടം ജാസ് പബ്ലിക് ലൈബ്രറിയുടെയും ഫുട്ബോൾ ക്ലബ്ബിന്റെയും നേതൃത്വത്തിൽ ലോക പരിസ്ഥിതിദിനത്തിൽ അയിരൂർപാടം പഞ്ചായത്ത് സ്റ്റേഡിയത്തിൽ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി. വാർഡ് അംഗം ഷെർമിന ഉബൈദ് ഫലവൃക്ഷത്തൈകൾ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. അയിരൂർപാടം ജാസ് ലൈബ്രറിയിലും പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്തി.


കവളങ്ങാട്


പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ കവളങ്ങാട് ബ്ലോക്ക് കമ്മിറ്റി പോത്താനിക്കാട് വൃക്ഷത്തൈകൾ നട്ടു. ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ്‌ സെക്രട്ടറി ഷിജോ അബ്രഹാം ഉദ്ഘാടനം ചെയ്തു. ബേസിൽ ജെയിംസ് അധ്യക്ഷനായി. പോത്താനിക്കാട് പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിസ്ഥിതിദിനാചരണം പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി ജെയിംസ് ഉദ്ഘാടനം ചെയ്തു. ലൂസി സന്തോഷ് അധ്യക്ഷയായി. വാരപ്പെട്ടി എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ്‌ സംഗീത പ്രതീഷ് ഉദ്ഘാടനം ചെയ്തു. പി എ യൂസഫ് അധ്യക്ഷനായി. ഊന്നുകൽ സഹകരണ ബാങ്കിൽ പ്രസിഡന്റ്‌ എം എസ് പൗലോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ തോമസ് പോൾ അധ്യക്ഷനായി. കവളങ്ങാട് സഹകരണ ബാങ്കിൽ ബാങ്ക് പ്രസിഡന്റ്‌ യാസർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.


മൂവാറ്റുപുഴ


ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്കിന്റെ പരിസ്ഥിതി ദിനാചരണം മുളവൂർ വിജ്ഞാനപോഷണി ലൈബ്രറി പരിസരത്ത് സംഘടിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി മൂസ ഉദ്ഘാടനം ചെയ്തു. പി എം അബൂബക്കർ അധ്യക്ഷനായി. കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറിയിൽ മുതിർന്ന ലൈബ്രറി പ്രവർത്തകൻ കെ പി പരീത് ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി തിലക് രാജ് അധ്യക്ഷനായി. മൂവാറ്റുപുഴ നിർമല സദൻ സ്പെഷ്യൽ സ്കൂൾ വിദ്യാർഥികൾ ഹരിതാങ്കണം ഒരുക്കി. മുൻ എംഎൽഎ എൽദോ എബ്രഹാം ഉദ്ഘാടനം ചെയ്തു.

മൂവാറ്റുപുഴ വെസ്റ്റ് ബ്ലോക്കിന്റെ പരിസ്ഥിതിദിനാചരണം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌ ജില്ലാ ശാസ്ത്രാവബോധ സമിതി ചെയർമാൻ മോഹൻദാസ് മുകുന്ദൻ ഉദ്ഘാടനം ചെയ്തു. പി എം ഇസ്മായിൽ അധ്യക്ഷനായി. കെഎസ്എസ്-പിയു സംസ്ഥാന കമ്മിറ്റി അംഗം പി അർജുനൻ സന്ദേശം നൽകി.


കൂത്താട്ടുകുളം


മേരിഗിരി പബ്ലിക് സ്കൂളിൽ ക്യാമ്പസ് മാനേജർ ഫാ. ജോർജ് മറ്റത്തിൽ ഉദ്ഘാടനം ചെയ്‌തു. കെഎസ്എസ്‌പിയു കൂത്താട്ടുകുളം യൂണിറ്റ്, ആശ്രയ സ്പെഷ്യൽ സ്കൂൾ, കേളി ഫൈൻ ആർട്സ് സൊസൈറ്റി എന്നിവചേർന്ന്‌ നടത്തിയ പരിപാടി യൂണിയൻ ബ്ലോക്ക് സെക്രട്ടറി പി കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം കെ രാജു അധ്യക്ഷനായി. രാമമംഗലം ഹൈസ്കൂളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൻ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. രതീഷ് കലാനിലയം അധ്യക്ഷനായി. ഊരമന ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വാർഡ് അംഗം എൽദോസ് കുര്യക്കാട്ട് ഉദ്ഘാടനം ചെയ്തു.

കോതമംഗലം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ് സംഘടനകളുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജോർജ് ബിനു ചാക്കോ ഉദ്ഘാടനം ചെയ്തു. ​മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ കെ സി അനുപമ ഉദ്ഘാടനം ചെയ്തു.


പിറവം


ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അരീക്കൽ വെള്ളച്ചാട്ടത്തിനുസമീപം പരിസ്ഥിതി ദിനാചരണം നടത്തി. സിപിഐ എം ഏരിയ കമ്മിറ്റി അംഗം ബേസിൽ സണ്ണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എസ് കൃഷ്‌ണദാസ് അധ്യക്ഷനായി.

ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റി പാലക്കുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം എൽ മാഗി ഉദ്ഘാടനം നിർവഹിച്ചു. ഏരിയ പ്രസിഡന്റ് വിജയ ശിവൻ അധ്യക്ഷയായി.


ആമ്പല്ലൂർ ഗ്രാമീണ വായനശാലയിൽ ബേബി വള്ളാന്തറ പരിസ്ഥിതിദിനസന്ദേശം നൽകി. വായനശാല പ്രസിഡന്റ്‌ ജീവൽശ്രീ പി പിള്ള അധ്യക്ഷയായി. പിറവം സഹകരണബാങ്കിൽ പ്രസിഡന്റ്‌ സി കെ പ്രകാശ് ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ റോസ്മിൻ പഴയകരി ഉദ്ഘാടനം ചെയ്തു.


​മണീട് പഞ്ചായത്തും കൃഷിഭവനും മണീട് ഗവ. സ്കൂൾ പരിസ്ഥിതി ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ദിനാചരണം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജയ സോമൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ ഷിജി ബിജു അധ്യക്ഷയായി. എടയ്‌ക്കാട്ടുവയൽ യുപി സ്കൂളും കൃഷിഭവനും ചേർന്ന്‌ നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്റ്‌ ജൂലിയ ജയിംസ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ബിജു തോമസ് അധ്യക്ഷനായി.


പിറവം ബിപിസി കോളേജിൽ നഗരസഭാ ചെയർപേഴ്സൺ കെ ആർ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. പാമ്പാക്കുട ഫ്രണ്ട്സ് റസിഡന്റ്‌സ് അസോസിയേഷനിൽ പഞ്ചായത്ത് അംഗം അനന്തപത്മനാഭൻ ഉദ്ഘാടനം ചെയ്തു. പിറവം എംകെഎം ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭാ ചെയർപേഴ്സൺ കെ ആർ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.


​ഓണക്കൂർ ചിന്മയ വിശ്വവിദ്യാപീഠം കൽപ്പിത സർവകലാശാല പാമ്പാക്കുട പഞ്ചായത്തിന് ഫലവൃക്ഷത്തൈകൾ നൽകി. സർവകലാശാല ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ബി ഭവേഷിൽനിന്ന്‌ പ്രസിഡന്റ് ഷീല ബാബു ഏറ്റുവാങ്ങി. വെളിയനാട് ഗവ. യുപി സ്കൂളിൽ വാർഡ് അംഗം എൽദോ ചാക്കോ ജോഷി ഉദ്ഘാടനം ചെയ്തു. ഗോപിക എം ചന്ദ്രൻ അധ്യക്ഷയായി.


കോലഞ്ചേരി


പരിസ്ഥിതിദിനത്തിന്റെ ഭാഗമായി എഡ്രാക്‌ കുന്നത്തുനാട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ വളപ്പിൽ വൃക്ഷത്തൈകൾ നട്ടു. എസ്എച്ച്ഒ എസ് ശിവലാൽ ഉദ്ഘാടനം ചെയ്തു. സാബു വർഗീസ് അധ്യക്ഷനായി. സെന്റ് പീറ്റേഴ്സ് ട്രെയ്‌നിങ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ പക്ഷിവനം പദ്ധതി പ്രഖ്യാപനം വാർഡ് അംഗം ബാബു വർഗീസ് നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. രാജി കെ പോൾ അധ്യക്ഷയായി. പരിസ്ഥിതി പ്രതിജ്ഞ, പ്ലാസ്റ്റിക് ശുചീകരണയജ്ഞം, വൃക്ഷത്തൈ നടീൽ, ബോധവൽക്കരണ ക്ലാസുകൾ എന്നിവയും നടന്നു.


വടയമ്പാടി പൊതുശ്മശാനത്തിൽ പുനർജനി ഉദ്യാനം വൈസ്‌ പ്രസിഡന്റ്‌ ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. പട്ടിമറ്റം അഗ്നിരക്ഷാനിലയത്തിൽ സ്റ്റേഷൻ ഓഫീസർ എൻ എച്ച് അസൈനാർ ഉദ്ഘാടനം ചെയ്തു. പൂതൃക്ക കൃഷിഭവൻ കക്കാട്ടുപാറ ഗവ. എൽപി, കിങ്ങിണിമറ്റം എംഎം യുപി സ്‌കൂളുകളിൽ ഫലവൃക്ഷത്തൈകളും നക്ഷത്രവൃക്ഷങ്ങളും നട്ടു. പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ടി കെ സുരേഷ് അധ്യക്ഷനായി. കോലഞ്ചേരി വൈഎംസിഎയും പാറേക്കാട്ടിൽ കവല വൈഎംഎ ഗ്രാമീണ വായനശാലയും ചേർന്ന് സംഘടിപ്പിച്ച ദിനാചരണം വൈഎംസിഎ ദേശീയ പ്രോപ്പർട്ടി കമ്മിറ്റി ചെയർമാൻ പ്രൊഫ. ജോയി സി ജോർജ് ഉദ്ഘാടനം ചെയ്തു. കടമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ ഡോ. ടി സി ആശാമോൾ ഉദ്ഘാടനം ചെയ്തു. മഴുവന്നൂർ എസ്ആർവി യുപി സ്കൂളിൽ പ്രധാനാധ്യാപകൻ അനിയൻ പി ജോണും സീനിയർ അധ്യാപകൻ ബിജു വർഗീസും ചേർന്ന് ഉദ്ഘാടനം ചെയ്തു. പോസ്റ്റർരചന മത്സരം, ക്വിസ് മത്സരം, പ്രസംഗമത്സരം എന്നിവ നടന്നു.


പെരുമ്പാവൂർ


വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു. കുറുപ്പംപടി പബ്ലിക് ലൈബ്രറിയിൽ മനോജ് മൂത്തേടൻ എംഎൽഎയും ക്രാരിയേലി സഹകരണ ബാങ്കിൽ പ്രസിഡന്റ്‌ കെ ജി ജയരാജും കോടനാട് സഹകരണ ബാങ്കിൽ പ്രസിഡന്റ്‌ സുമ ഉദയനും ഒക്കൽ പഞ്ചായത്തിൽ പ്രസിഡന്റ്‌ പി കെ സിന്ധുവും ഫലവൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്തു. വടക്കെ എഴിപ്രം ഗവ. യുപി സ്കൂളിൽ പ്രധാനാധ്യാപിക എ പി സമീഹത്തും ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വാർഡ് കൗൺസിലർ ഹയറുന്നിസ നസീറും സർക്കിൾ ഇൻസ്പെക്ടർ എൽ അനിൽകുമാറും ഇരിങ്ങോൾ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പി എ അഷ്കറും കൂവപ്പടി പഞ്ചായത്തിൽ പ്രസിഡന്റ്‌ ബിനോയ് അരിക്കലും കുറുപ്പംപടി സഹകരണ ബാങ്ക് മുടിക്കരായി സെന്റ്‌ റീത്താസ് എൽപി സ്കൂളിൽ പ്രസിഡന്റ്‌ ഉഷാദേവി ജയകൃഷ്ണനും അശമന്നൂർ സഹകരണ ബാങ്ക് ഓഫീസിനുസമീപം പ്രസിഡന്റ്‌ ഷാജി സരിഗയും അഗ്നിരക്ഷാനിലയത്തിൽ ഓഫീസർമാരായ ടി കെ സുരേഷ്, ടി കെ ജയറാം എന്നിവർചേർന്നും യോഗക്ഷേമ സഭ പെരുമ്പാവൂർ ഉപസഭാങ്കണത്തിൽ പ്രസിഡന്റ്‌ ഡോ. സി എസ് കൃഷ്ണകുമാറും കീഴില്ലം സെന്റ്‌ തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ രായമംഗലം പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദുഗോപാലകൃഷ്ണനും പെരുമ്പാവൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എംഎസിടി ജഡ്ജി സ്മിത ജോർജും ഒക്കൽ തുരുത്ത് കർമയോഗാലയത്തിൽ വാർഡ് അംഗം അബ്ദുൾ ഫാസിലും വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home