Deshabhimani

സ്വർണവില വീണ്ടും കൂടി; ഇന്നത്തെ നിരക്കുകൾ അറിയാം

gold
വെബ് ഡെസ്ക്

Published on Oct 26, 2026, 02:56 PM | 1 min read

തിരുവനന്തപുരം : ഒരു ദിവസത്തെ ഇടവേളക്ക് സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. ഇന്ന് ​ഗ്രാമിന് 15 രൂപ മാത്രം വർധിച്ച് 13,085 രൂപയായി. ആനുപാതികമായി ഒരു പവൻ സ്വർണത്തിന് 120 രൂപ വർധനിച്ച് 1,04,680 രൂപയാണ് ഇന്നത്തെ വില. സംസ്ഥാനത്ത് 5 മുതൽ 15 വരെയാണ് സ്വർണത്തിന് മേൽ പണിക്കൂലി ചുമത്തുന്നത്. ഇതിനു പുറമെ ജിഎസ്ടിയും ബാധകമാണ്. അതായത് 5 ശതമാനം പണിക്കൂലിയും, 3 ശതമാനം ജിഎസ്ടിയും കണക്കാക്കിയാൽ ഒരു പവൻ സ്വർണം വാങ്ങാൻ 1,20,759 രൂപ ചെലവാക്കണം.


കഴിഞ്ഞ പത്തു ദിവസമായി സ്വർണവില ചാഞ്ചാട്ടത്തിലാണ്. ഈ മാസം ഒരു ​ഗ്രാമിന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില 13,880 രൂപയാണ് (ഒക്ടോബർ 10). അതേസമയം, ഏറ്റവും കുറഞ്ഞ നിരക്ക് ഒക്ടോബർ 23ന് രേഖപ്പെടുത്തിയ 13,060 രൂപയുമാണ്.


അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. ക്രൂഡ് ഓയിൽ വില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. ലോകത്ത് ഏറ്റവും കൂടുതൽ സ്വ‌ർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതിനാൽ തന്നെ ആ​ഗോള വിപണിയിലെ ചെറിയ മാറ്റങ്ങൾ പോലും സ്വർണവിലയിൽ പ്രതിഫലിക്കാറുണ്ട്. കേരളത്തിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് സ്വർണത്തിന് വില നിശ്ചയിക്കുന്നത്. സ്വർണത്തിന്റെ ആവശ്യമനുസരിച്ച് വില കൂട്ടുന്നതും കുറയ്ക്കുന്നതും ഇത്തരം അസോസിയേഷനുകളാണ്.


​പത്ത് ദിവസത്തെ സ്വർണവില (​ഗ്രാം)


ഒക്ടോബർ - 26 - ₹13,085

ഒക്ടോബർ - 25 - ₹13,070

ഒക്ടോബർ - 24 - ₹13,070

ഒക്ടോബർ - 23 - ₹13,060

ഒക്ടോബർ - 22 - ₹13,235

ഒക്ടോബർ - 21 - ₹13,390

ഒക്ടോബർ - 20 - ₹13,390

ഒക്ടോബർ - 19 - ₹13,570

ഒക്ടോബർ - 18 - ₹13,535

ഒക്ടോബർ - 17 - ₹13,535



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home