ലുലയുടേത് അട്ടിമറി നീക്കങ്ങളെ ചെറുത്തുതോൽപ്പിച്ച വിജയം: എം വി ഗോവിന്ദൻ

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് അട്ടിമറി നീക്കങ്ങളെയും ചെറുത്തുതോൽപ്പിച്ചാണ് ബ്രസീലിൽ ഇടതുപക്ഷം വിജയിച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സാമ്രാജ്യത്വത്തിന്റെ ജനാധിപത്യഹത്യകളെ ചെറുത്തുതോൽപ്പിച്ചാണ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ ജനഹൃദയങ്ങളിൽ ഉദിച്ചത്.
പതിനാലാം വയസ്സിൽ ലോഹത്തൊഴിലാളിയായി ജോലി ചെയ്യുന്നതിനിടെ ചെറുവിരൽ നഷ്ടമായ ലുല, ബ്രസീലിന്റെ പ്രസിഡന്റാകുന്ന ആദ്യതൊഴിലാളി നേതാവാണ്. ലാറ്റിനമേരിക്കൻ ഇടത് വസന്തത്തിന് കരുത്തേകിയാണ് ബ്രസീൽ വീണ്ടും ചുവന്നുതുടുത്തത്. ബ്രസീലിൽ ലുല പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ലാറ്റിനമേരിക്കയിൽ വലതുപക്ഷ രാഷ്‌ട്രീയത്തിനെതിരായ ജനങ്ങളുടെ വിധിയെഴുത്തായി മാറി.
രണ്ടാംവട്ട വോട്ടെടുപ്പിൽ തീവ്ര വലതുപക്ഷ നേതാവ് ഫ്ലാവിയോ ബോൾസനാരോയെ പരാജയപ്പെടുത്തിയാണ് ലുല തിളക്കമാർന്ന വിജയം നേടിയത്. 80കാരനായ ലുല നാലാം തവണയാണ് ബ്രസീലിന്റെ പ്രസിഡന്റാകുന്നത്. രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള നീക്കങ്ങളെ അതിജീവിച്ചാണ് ലുല തിരിച്ചുവന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments