ഡൽഹിയിലെ നോർത്ത് ബ്ലോക്കിൽ തീപിടിത്തം

Photo: INDIA TODAY
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര, ധനകാര്യ മന്ത്രാലയങ്ങളുടെ ഓഫീസുകൾ പ്രവർത്തിക്കുന്ന ന്യൂഡൽഹിയിലെ നോർത്ത് ബ്ലോക്കിൽ തീപിടിത്തം. നിലവിൽ ആളപായം റിപ്പോർട് ചെയ്തിട്ടില്ല. ആറ് യൂണിറ്റ് ഫയർ എഞ്ചിനുകൾ എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. രാവിലെ 11 മണിയോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ മേൽക്കൂരയിലെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തൊഴിലാളികൾ ഉണ്ടായിരുന്നു. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് വലിയൊരു ദുരന്തം ഒഴിവായത്.
പഴയ വാട്ടർ ടാങ്കറിനാണ് തീപിടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. തൊഴിലാളികൾ തന്നെയാണ് ആദ്യഘട്ടത്തിൽ തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. പിന്നാലെ അഗ്നിരക്ഷാ സേനയെത്തി തീയണയ്ക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം, എന്നാൽ സമീപത്ത് അറ്റകുറ്റപണികൾ നടന്നിരുന്നതിനാൽ അതിൽ നിന്നുമാണോ തീപിടിച്ചതെന്ന സാധ്യതകളും പരിശോധിച്ചു വരികയാണ്.









0 comments