ഇന്നലെ ഇടിഞ്ഞു, ഇന്ന് വീണ്ടും കയറി; പൊന്ന് വീണ്ടും മേലോട്ട്

തിരുവനന്തപുരം : വിലയെത്ര കൂടിയാലും കുറഞ്ഞാലും നിക്ഷേപകർക്ക് സ്വർണത്തിനോടുള്ള പ്രിയം കുറയില്ല. ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷമാണ് നിക്ഷേപകർ സ്വർണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചതിന് ശേഷം സ്വർണവില ചാഞ്ചാട്ടത്തിലാണ്. ഇന്നലെ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും കൂടിയിട്ടുണ്ട്.
ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 95 രൂപ വർധിച്ച് 13,775 രൂപയായി. ഒരു പവന് 760 രൂപ വർധിച്ച് 1,10,200 രൂപയാണ് ഇന്നത്തെ വില. ഇതിനു പുറമെ പണിക്കൂലിയും ജിഎസ്ടിയും കൂടിച്ചേർക്കുമ്പോൾ വലിയ വില കൊടുക്കേണ്ടി വരും. വെള്ളിയുടെ വിലയിൽ മാറ്റമൊന്നുമില്ല, ഗ്രാമിന് 240 രൂപയും 10 ഗ്രാമിന് 2,400 രൂപയുമാണ്.
ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ, ക്രൂഡ് ഓയിൽ വില, ആഭ്യന്തര ഓഹരി വിപണിയിലെ മാറ്റങ്ങൾ എന്നിവയെല്ലാം സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. പ്രാദേശകമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് സംസ്ഥാനത്ത് സ്വർണവില നിശ്ചയിക്കുന്നതെങ്കിലും ആഗോള വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സ്വർണം വിലയിൽ പ്രതിഫലിക്കാറുണ്ട്.
പത്ത് ദിവസത്തെ സ്വർണവില
ഒക്ടോബർ - 2 - ₹13,775
ഒക്ടോബർ - 1 - ₹13,680
സെപ്റ്റംബർ 30 - ₹13,710
സെപ്റ്റംബർ 29 - ₹13,640
സെപ്റ്റംബർ 28 - ₹13,765
സെപ്റ്റംബർ 27 - ₹13,995
സെപ്റ്റംബർ 26 - ₹13,995
സെപ്റ്റംബർ 25 - ₹14,010
സെപ്റ്റംബർ 24 - ₹13,995
സെപ്റ്റംബർ 23 - ₹14,135









0 comments