അംബാനിയെ പിന്നിലാക്കി അദാനി; ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാമത്

മുംബൈ : ഫോബ്സ് മാസിക പുറത്തിറക്കിയ അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അംബാനിയും കുടുംബവും. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് 2026ലെ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ അദാനി ഒന്നാം സ്ഥാനത്തെത്തിയത്.
ഫോബ്സിന്റെ പുതിയ കണക്കുകൾ പ്രകാരം, ഗൗതം അദാനിയുടെയും കുടുംബത്തിന്റെയും ആകെ ആസ്തി ഏകദേശം 10.78 ലക്ഷം കോടി രൂപയാണ്. രണ്ടാം സ്ഥാനത്തേക്കെത്തിയ അംബാനിയുടെ ആസ്തി 8.31 ലക്ഷം കോടി രൂപയും. പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഒ പി ജിൻഡാൽ ഗ്രൂപ്പിന്റെ മേധാവി സാവിത്രി ജിൻഡാലാണ് (3.98 ലക്ഷം കോടി). ആഴ്സലർ മിത്തൽ മേധാവി ലക്ഷ്മി മിത്തൽ നാലാം സ്ഥാനത്തും, ഭാരതി എയർടെലിന്റെ സുനിൽ മിത്തലും കുടുംബവും അഞ്ചാം സ്ഥാനത്തും തുടരുകയാണ്.
ഫോബ്സ് പട്ടികയിൽ മലയാളികളിൽ മുന്നിൽ നിൽക്കുന്നത് മുത്തൂറ്റ് ഫിനാൻസ് ആണ്. ദേശീയ തലത്തിൽ 24ാം സ്ഥാനത്താണ് മുത്തൂറ്റ് ഗ്രൂപ്പിന്റെ ആകെ ആസ്തി ഏകദേശം 88,614 കോടി രൂപയാണ്. വ്യക്തിഗത കണക്കുകൾ പരിശോധിക്കുമ്പോൾ മലയാളികളിൽ ഒന്നാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് ചെയർമാന എം എ യൂസഫലിയാണ്. ഫോബ്സ് പട്ടികയിൽ 47ാം സ്ഥാനത്തുള്ള യൂസഫലിയുടെ ആസ്തി 55,400 കോടി രൂപയാണ്. ശതകോടീശ്വരന്മാരുടെ പട്ടികയിൽ 52ാം സ്ഥാനത്തുള്ള ജോയ് ആലുക്കാസ് ആണ് മലയാളികളിൽ മൂന്നാം സ്ഥാനത്ത്. ആർപി ഗ്രൂപ്പിന്റെ രവി പിള്ള (410 കോടി), ജെംസ് എഡ്യൂക്കേഷൻ മേധാവി സണ്ണി വർക്കി (400 കോടി), ശോഭാ ഗ്രൂപ്പ് സ്ഥാപകൻ പി എൻ സി മേനോൻ (380 കോടി), കല്യാൺ ജ്വല്ലേഴ്സിന്റെ ടി എസ് കല്യാണരാമൻ (355 കോടി) എന്നിവരാണ് ഫോബ്സിന്റെ നൂറ് അതിസമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ച മറ്റ് പ്രമുഖ മലയാളികൾ.









0 comments