Deshabhimani

രാജ്യതലസ്ഥാനത്ത് വ്യാപക പ്രതിഷേധം; എം എ ബേബിയും എ എ റഹീമും അറസ്റ്റിൽ

ma baby aa rahim.jpg
വെബ് ഡെസ്ക്

Published on Oct 02, 2026, 11:50 AM | 1 min read

ന്യൂഡൽഹി: ​വോട്ടർപട്ടിക ക്രമക്കേട് ആരോപിക്കപ്പെടുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ തുടരുന്ന പ്രക്ഷോഭം അടിച്ചമർത്താൻ നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് പൊലീസ്. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം, മുതിർന്ന സിപിഐ എം നേതാവ് ബൃന്ദ കാരാട്ട്, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി, ഡിവൈഎഫ്ഐ അഖിലേന്ത്യ വൈസ് പ്രസിഡൻ്റ് വി വസീഫ്, കേന്ദ്ര കമ്മിറ്റി അംഗം ഡോ. ഷിജൂഖാൻ തുടങ്ങിയവരെയാണ് പൊലീസ് ബലംപ്രയോ​ഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയത്.


തങ്ങളെയല്ല, കുറ്റം ചെയ്ത ​ഗ്യാനേഷ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്യേണ്ടതെന്ന് എം എ ബേബി പറഞ്ഞു. ആരും സംസാരിക്കാനും പ്രതിഷേധിക്കാനും പാടില്ല എന്നാണ് അമിത് ഷായും നരേന്ദ്രമോദിയും കരുതുന്നത്. അതിന്റെ ഭാ​ഗമാണ് പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്ത് നീക്കുന്നത്. വരും ദിവസങ്ങളിലും സമരം ശക്തമാകുമെന്നും എം എ ബേബി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home