Deshabhimani

അഫ്ഗാനിസ്ഥാനിൽ പാക് വ്യോമാക്രമണം; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 22 പേര്‍ കൊല്ലപ്പെട്ടു

pak afgan
വെബ് ഡെസ്ക്

Published on Oct 02, 2026, 11:50 AM | 1 min read

കാബൂൾ: അഫ്ഗാൻ അതിര്‍ത്തിക്കകത്ത് പാകിസ്ഥാൻ ആക്രമണം തുടരുന്നതിനിടെ തീവ്രവാദികളെ ലക്ഷ്യമിട്ടതായി പറയുന്ന വ്യോമാക്രമണങ്ങളിൽ 22 പേര്‍ കൊല്ലപ്പെട്ടു. തഹ്രീക് താലിബാൻ പാകിസ്ഥാൻ, ബലൂച് വിഘടവാദി കേന്ദ്രങ്ങൾ എന്നിവയാണ് ലക്ഷ്യമാക്കിയതെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടു. എന്നാൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 22 പ്രദേശവാസികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് താലിബാൻ വ്യക്തമാക്കി.


ആക്രമണത്തിന്റെ ഡ്രോൺ വീഡിയോ ചിത്രങ്ങളും പാകിസ്ഥാൻ പുറത്തു വിട്ടിട്ടുണ്ട്. കുനാർ പ്രവിശ്യയിലെ ഷുൽത്താൻ ജില്ലയിലുള്ള ചുഗാം, ഹെൽമണ്ട് പ്രവിശ്യയിലെ ഗർംസീർ ജില്ലയിലുള്ള സഫാർ എന്നീ പ്രദേശങ്ങളിലാണ് ആക്രമണം നടന്നതെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. അതിർത്തി ലംഘിച്ചുള്ള ഈ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും താലിബാൻ അപലപിച്ചു.


തീവ്രവാദി ആക്രമണത്തിന് എതിരെ പാകിസ്ഥാൻ ആരംഭിച്ച ഗസബ് ലിൽ ഹഖ് എന്ന കൗണ്ടര്‍ ടെററിസം കാമ്പയിന്റെ ഭാഗമായാണ് പാക് സൈനിക റെയിഡുകൾ തുടരുന്നത്. അതിര്‍ത്തികളിലെ പരസ്പര കടന്നു കയറ്റങ്ങളും ആക്രമണങ്ങളുമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതീവ ഗുരുതരമായ സാഹചര്യത്തിലാണ്. കഴിഞ്ഞ ദിവസവും ആക്രമണങ്ങളിൽ ഒൻപത് പേര്‍ കൊല്ലപ്പെട്ടിരുന്നു.


ആയിരങ്ങൾ ദുരിതത്തിൽ


അതിര്‍ത്തി കടന്നുള്ള വ്യോമാക്രമണങ്ങളിലും ഏറ്റുമുട്ടലുമായി അഫ്ഗാനിസ്ഥാനിൽ 1100 ൽ അധികം സാധാരണക്കാര്‍ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തായി അഫ്ഗാനിലെ യു എൻ മിഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഐക്യ രാഷ്ട്ര സഭയുടെ തന്നെ അഭയാര്‍ഥി ഏജൻസിയുടെ കണക്കുകൾ പ്രകാരം 1,15,000 ൽ അധികം അഫ്ഘാനിസ്ഥാൻ പൗരൻമാരും അയ്യായിരത്തോളം പാക് പൗരൻമാരും പലായനം ചെയ്തു. ഈ വര്‍ഷത്തെ മാത്രം കണക്കുകളാണിവ. ഇവരുടെ പുനരധിവാസം വെല്ലുവിളിയായി തുടരുന്നു. പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ ദുരിതങ്ങൾ വര്‍ധിക്കയും ചെയ്യുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home