Deshabhimani

'തേന്മാവിൻ കൊമ്പത്ത്’ റീ - റിലീസ് ട്രെയിലർ പുറത്ത്: ഒക്‌ടോബർ 8ന് തീയേറ്ററുകളിലേക്ക്

Thenmavin

മോഹൻലാൽ, ശോഭന (ഇടത്) തേന്മാവിൻ കൊമ്പത്ത് റീ റിലീസ് പോസ്റ്റർ (വലത്)| Photo: Social Media

വെബ് ഡെസ്ക്

Published on Oct 02, 2026, 11:56 AM | 1 min read

തിരുവനന്തപുരം : മലയാളത്തിലെ ക്ലാസിക് ചിത്രമായ തേന്മാവിൻ കൊമ്പത്തിന്റെ റീ റിലീസ് ട്രെയിലർ പുറത്ത്. മോഹൻലാൽ–പ്രിയദർശൻ കൂട്ടുകെട്ടിൽ 1994ൽ പുറത്തിറങ്ങിയ ചിത്രം 4K ദൃശ്യ മികവിലും ഡോൾബി അറ്റ്‌മോസ് ശബ്ദ സാങ്കേതികവിദ്യയിലും ഒക്ടോബർ 8ന് ആഗോളതലത്തിൽ വീണ്ടും തീയേറ്ററുകളിലെത്തും.


മോഹൻലാൽ, ശോഭന, നെടുമുടി വേണു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിനെ രചനയും സംവിധാനവും പ്രിയദർശനാണ്. ഒറിജിനൽ 35 എംഎം നെഗറ്റീവ് 4Kയിൽ സ്കാൻ ചെയ്ത് ഡിജിറ്റൽ റീസ്റ്റോർ ചെയ്താണ് പുതിയ പതിപ്പ് ഒരുക്കിയത്.


കെവി ആനന്ദിന്റെ ഛായാഗ്രഹണവും ബേണി–ഇഗ്നേഷ്യസിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.


ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ഛായാഗ്രഹണത്തിനും പ്രൊഡക്ഷൻ ഡിസൈനിനും അംഗീകാരം നേടിയ ചിത്രത്തിന് അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ലഭിച്ചിരുന്നു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home