Deshabhimani

ഉത്തരാഖണ്ഡിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ആറ് മരണം; 20 പേർക്ക് പരിക്ക്

bus accident
വെബ് ഡെസ്ക്

Published on Nov 17, 2026, 09:21 AM | 1 min read

തെഹ്‌രി ഗർവാൾ: ഉത്തരാഖണ്ഡിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ആറ് മരണം. ഉത്തരാഖണ്ഡിലെ തെഹ്‌രി ഗർവാൾ ജില്ലയിൽ ചൊവ്വാഴ്ച രാവിലെ യാത്രക്കാരുമായി പോയ ബസ് പാലത്തിൽ നിന്ന് ഏകദേശം 100 മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞ് ആറുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടസമയത്ത് 30-35 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.


വിവരമറിഞ്ഞ ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തുകയും ബസ്സിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ പുറത്തെത്തിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. പരിക്കേറ്റ ഇരുപതോളം പേരെ ഇതുവരെ രക്ഷപ്പെടുത്തി ആംബുലൻസുകളിൽ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.


ഗുലാർ ബസാറിന് സമീപമുള്ള ആഴമേറിയ സ്ഥലത്തേക്കാണ് ബസ് പതിച്ചത്. അപകടത്തെത്തുടർന്ന് ബ്യാസി , ധൽവാല എന്നിവിടങ്ങളിലെ സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് സംഘങ്ങളെ അടിയന്തരമായി സ്ഥലത്ത് വിന്യസിക്കുകയും തിരച്ചിലും രക്ഷാപ്രവർത്തനവും ഊർജ്ജിതമാക്കുകയും ചെയ്തു.


രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നതിനായി തെഹ്‌രി ജില്ലാ മജിസ്‌ട്രേറ്റ് നിതിക ഖണ്ഡേൽവാൾ, സീനിയർ പൊലീസ് സൂപ്രണ്ട് ശ്വേത ചൗബേ എന്നിവരുൾപ്പെടെയുള്ള മുതിർന്ന ജില്ലാ ഉദ്യോഗസ്ഥർ അപകടസ്ഥലത്തേക്ക് തിരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home