Deshabhimani

ഡെങ്കിപ്പനി വ്യാപനം; കാര്യവട്ടം ക്യാമ്പസ് അടച്ചു, ക്ലാസുകൾ ഓൺലൈനിലേക്ക്

karivattom campus
വെബ് ഡെസ്ക്

Published on Nov 17, 2026, 09:16 AM | 1 min read

തിരുവനന്തപുരം: ഡെങ്കിപ്പനി വ്യാപനം രൂക്ഷമായതിനെത്തുടർന്ന് കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസ് അടച്ചിടാൻ തീരുമാനം. ക്യാമ്പസിലെ വനിതാ ഹോസ്റ്റലിൽ 12 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെയാണ് അധികൃതർ അടിയന്തര നടപടി സ്വീകരിച്ചത്.


സർവകലാശാല സിൻഡിക്കേറ്റിന്റെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് ക്യാമ്പസ് അടച്ചിടാനും ക്ലാസുകൾ പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റാനും തീരുമാനിച്ചത്.


രോഗവ്യാപനം വർധിച്ചിട്ടും ഹോസ്റ്റൽ അടച്ചിടാത്തതിൽ വിദ്യാർഥികൾ നേരത്തെ ആശങ്കയും പ്രതിഷേധവും അറിയിച്ചിരുന്നു. കൂടുതൽ വിദ്യാർഥികളിലേക്ക് രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് ക്യാമ്പസും ഹോസ്റ്റലും അടച്ചിടണമെന്ന ആവശ്യവും ഉയർന്നിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home