Deshabhimani

ഒരു ലക്ഷത്തിന്റെ പടിയിറങ്ങി സ്വർണം; ഒറ്റയടിക്ക് വില കുറഞ്ഞു

gold
വെബ് ഡെസ്ക്

Published on Nov 17, 2026, 10:03 AM | 1 min read

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. വലിയ കാലയളവിന് ശേഷം സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തി. 560 രൂപയാണ് ഒരുപവൻ സ്വർണത്തിന് ഇന്ന് കുറഞ്ഞത്. 99,760 രൂപയാണ് വിപണിവില. ഒരു ഗ്രാം സ്വർണത്തിന് 70 രൂപയാണ് കുറഞ്ഞത്. 12,470 രൂപയാണ് വിപണിവില.


ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും സ്വർണവില ഇടിയാൻ കാരണമായതെന്നാണ് വിലയിരുത്തൽ. സ്വർണവില വീണ്ടും ഒരു ലക്ഷത്തിന് താഴെ ആയതോടെ വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാനിരിക്കുന്ന സാധാരണക്കാർക്ക് ആശ്വാസമാണ്.


വരും ദിവസങ്ങളിലും വിലയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. അന്താരാഷ്ട്ര വിപണിയിലെ പ്രവണതകൾക്ക് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ സ്വർണവില തുടർച്ചയായി താഴുകയായിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home