ad
Deshabhimani

ആഭരണപ്രേമികൾക്ക് തിരിച്ചടി; പൊന്നിൻ വില വീണ്ടും കയറി

gold

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on Jul 27, 2026, 01:21 PM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും സ്വ‌ർണവില നേരിയ തോതിൽ ഉയർന്നു. ഞായറാഴ്ച മാറ്റമില്ലാതെ തുടർന്ന സ്വർണത്തിന്റെ വില ഇന്ന് ​ഗ്രാമിന് 85 രുപ വർധിച്ചു. ഒരു പവൻ സ്വർണത്തിന് 680 രൂപയുടെ വർധനയാണുണ്ടായത്. നിലവിൽ ഒരു ​ഗ്രാം സ്വർണത്തിന്റെ വില 13,370 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ വില 1,06,960 രൂപയിലെത്തി.


അന്താരാഷ്ട്ര വിപണിയിലുണ്ടായ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഒരിടവേളയ്ക്ക് ശേഷം പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ സംഘർഷം കനത്തതോടെ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നിരുന്നു.


ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി സ്വർണവിലയിൽ പ്രതിഫലിക്കും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home