ad
Deshabhimani

ആഭ്യന്തരമന്ത്രിയുടെ സ്വന്തം നാട്ടിൽ ബുൾഡോസർരാജ്; പാവപ്പെട്ടവന്റെ കട ഇടിച്ചുനിരത്തിയത് ഒറ്റരാത്രിയിൽ

haripad

ജെസിബി ഉപയോഗിച്ച് ഇടിച്ചു പൊളിച്ച ഒറ്റമുറി കട

വെബ് ഡെസ്ക്

Published on Jul 27, 2026, 01:43 PM | 1 min read

ഹരിപ്പാട്: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നാട്ടിൽ ഒറ്റമുറി കട ഇടിച്ചു പൊളിച്ചു. ശ്രീവത്സം സിൽക്സ് ഉടമയുടെ നേതൃത്വത്തിലാണ് ജെസിബി ഉപയോഗിച്ച് അശോകൻ എന്നയാളുടെ ഏക ഉപജീവനമാർഗ്ഗം ഒറ്റരാത്രികൊണ്ട് ഇടിച്ചുനിരത്തിയത്. പൊലീസിന്റെയും നഗരസഭയുടെയും മൂക്കിനു താഴെയാണ് സംഭവം നടന്നത്.


ഹരിപ്പാട് നഗരമധ്യത്തിൽ ജെസിബി ഉപയോഗിച്ച് കെട്ടിടം പൊളിച്ചുനീക്കിയിട്ടും പോലീസോ നഗരസഭയോ ഇത് അറിഞ്ഞില്ലെന്നാണ് വാദം. പാർക്കിങ് സ്ഥലത്തിന് വേണ്ടി അശോകനെ നിരന്തരം ഭീഷണിപ്പെടുത്തിയിട്ടും അവർക്കെതിരെ മുൻകൂട്ടി നടപടിയെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല.


ഒടുവിൽ വാർത്ത പുറത്തുവന്നതോടെയാണ് പൊലീസ് കേസ് എടുക്കാൻ പോലും തയ്യാറായത്. തുടർന്ന് പൊലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിൽ, ഇടിച്ചുനിരത്തിയ കടയ്ക്ക് പകരം പുതിയ കട സ്വന്തം ചെലവിൽ പണിതു നൽകുമെന്നും താൽക്കാലിക ഷെഡ് നിർമ്മിച്ച് നൽകുമെന്നും ശ്രീവത്സം ഗ്രൂപ്പ് എഴുതി ഒപ്പിട്ടു നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home