ad
Deshabhimani

നോട്ടൗട്ടിൽ സംശയം; സ്വയം റിവ്യൂ വിളിച്ച് മിച്ചൽ സാന്റ്നർ, കയ്യടിച്ച് ക്രിക്കറ്റ് ലോകം

Santner

മിച്ചൽ സാന്റ്നർ റൺഔട്ട് ആകുന്നതിന്റെ വിവിധ ദൃശ്യങ്ങൾ| Photo: Screengrab X

വെബ് ഡെസ്ക്

Published on Jul 27, 2026, 01:42 PM | 1 min read

ലണ്ടൻ : കളിക്കളത്തിലെ സത്യസന്ധത കൊണ്ട് ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടി ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ. ഇംഗ്ലണ്ടിൽ നടക്കുന്ന ദി ഹണ്ട്രഡ് ലീഗ് പോരാട്ടത്തിലാണ് കായിക ലോകത്തെ അമ്പരപ്പിച്ച ഈ അസാധാരണ സംഭവം അരങ്ങേറിയത്. ട്രെന്റ് റോക്കറ്റ്സും ബർമിങ്ഹാം ഫീനിക്സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. ട്രെന്റ് റോക്കറ്റ്സ് താരമായ സാന്റ്നർ ബാറ്റ് ചെയ്യുന്നതിനിടെ റണ്ണൗട്ടിനായി ശ്രമിച്ചിരുന്നു.


ഓൺ ഫീൽഡ് അംപയർമാർ സാന്റ്നർ നോട്ടൗട്ടാണെന്ന് വിധി എഴുതുകയും ചെയ്തു. എതിർ ടീമിലെ താരങ്ങളാരും റണ്ണൗട്ടിനായി അപ്പീൽ ചെയ്യുകയോ സംശയം പ്രകടിപ്പിക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ താൻ ശരിക്കും ക്രീസിൽ എത്തിയോ എന്ന കാര്യത്തിൽ സാന്റ്നർക്ക് തന്നെ സംശയമുണ്ടായി. തുടർന്ന് റണ്ണൗട്ട് ദൃശ്യങ്ങൾ വീണ്ടും പരിശോധിക്കാൻ താരം സ്വയം അംപയറോട് ആവശ്യപ്പെടുകയായിരുന്നു.


തേർഡ് അംപയർ ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചപ്പോൾ സാന്റ്നറുടെ ബാറ്റ് ക്രീസിന് പുറത്താണെന്ന് വ്യക്തമായി. ഇതോടെ മുൻ തീരുമാനം തിരുത്തി അംപയർമാർ സാന്റ്നർ ഔട്ടാണെന്ന് വിധിയെഴുതി. മത്സരഫലത്തേക്കാൾ കായിക നിഷ്പക്ഷതയ്ക്ക് മുൻഗണന നൽകിയ സാന്റ്നറുടെ ഈ നീക്കത്തെയും സത്യസന്ധതയെയും സഹതാരങ്ങളും മുൻ താരങ്ങളും ആരാധകരും ഒരുപോലെ പ്രശംസിക്കുകയാണിപ്പോൾ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home