മഹാരാഷ്ട്രയിൽ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് 70 ലക്ഷം രൂപ തട്ടി; അഞ്ചുപേർക്കെതിരെ കേസ്

താനെ : റവന്യൂ, വനം വകുപ്പുകളിൽ ക്ലർക്ക് കം ടൈപ്പിസ്റ്റ് ജോലി വാഗ്ദാനം ചെയ്ത് 28കാരനിൽ നിന്ന് 70 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. താനെ സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്. മുതിർന്ന ഉദ്യോഗസ്ഥരുടെ വ്യാജ സീലും ഒപ്പും രേഖപ്പെടുത്തിയ വ്യാജ നിയമന ഉത്തരവും വ്യാജ ഔദ്യോഗിക തിരിച്ചറിയൽ കാർഡും നൽകിയാണ് സംഘം യുവാവിന്റെ വിശ്വാസം നേടിയെടുത്തത്. ഇവ വ്യാജമാണെന്ന് തിരിച്ചറിയാതെ യുവാവ് കഴിഞ്ഞ ഒരു വർഷത്തിനിടെ 70 ലക്ഷം രൂപ പ്രതികൾക്ക് കൈമാറുകയായിരുന്നു.
എന്നാൽ ജോലി ലഭിക്കാതിരിക്കുകയും പണം തിരികെ ആവശ്യപ്പെടുകയും ചെയ്തതോടെ പ്രതികൾ പണം നൽകാൻ വിസമ്മതിക്കുകയും യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് എടുത്തത്.










0 comments