ad
Deshabhimani

പാർവതി തിരുവോത്തിന്റെ ആദ്യ പൊലീസ് വേഷം; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്ത്

movie first look poster
വെബ് ഡെസ്ക്

Published on Jul 27, 2026, 02:47 PM | 1 min read

കൊച്ചി : നടി പാർവതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം പ്രഥമ ദൃഷ്ട്യാ കുറ്റക്കാരുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്ത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ പാർവതിയും സിദ്ധാർഥ് ഭരതനും മാത്യു തോമസും ഉണ്ണിമായ പ്രസാദും സ്റ്റേഷനകത്ത് യൂണിഫോം അണിഞ്ഞ് ബെഞ്ചിൽ ഒരുമിച്ചിരിക്കുന്ന പോസ്റ്ററാണ് പുറത്തുവിട്ടത്. ഇൻവെസ്റ്റിഗേറ്റിവ് ജോണറിൽ ഒരുക്കിയ ചിത്രം സെപ്തംബർ 11ന് തിയറ്ററുകളിൽ എത്തും.

11 ഐക്കൺസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ഷഹദിന്റെ സംവിധാന സംരംഭമാണിത്. മലയാള സിനിമാ നിർമാണ രംഗത്തേക്ക് എത്തുന്ന പുതിയ ബാനറിന്റെ ബിഗ് ബഡ്ജറ്റ് സിനിമ കൂടിയാണ് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ '.


ഉള്ളൊഴുക്ക് എന്ന സിനിമക്ക് ശേഷം പാർവതി തിരുവോത്തും കിഷ്കിന്ധാ കാണ്ഡം എന്ന സിനിമക്ക് ശേഷം വിജയരാഘവനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണിത്. അഭിനയ ജീവിതത്തിൽ 20 വർഷം പിന്നിട്ട പാർവതിയുടെ ആദ്യ പൊലീസ് വേഷമാണിത്. പാർത്ഥിപൻ, വിനയ് ഫോർട്ട്, അസീസ് നെടുമങ്ങാട്, ജയശ്രീ ശിവദാസ്, പ്രവീൺകുമാർ, സിറാജ്, നിയാസ് ബക്കർ തുടങ്ങിയവരും ചിത്രത്തിലുണ്ട്.


പി എസ്.സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ് തിരക്കഥ. എഡിറ്റിങ്ങ്- ചമൻ ചാക്കോ. ക്യാമറ - റോബി രാജ്. സംഗീതം - മുജീബ് മജീദ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ - മനോജ് കുമാർ പി. ലൈൻ പ്രൊഡ്യൂസർ - ദീപക് രാജ. പ്രൊഡക്ഷൻ കൺട്രോളർ - സനൂപ് ചങ്ങനാശ്ശേരി, ഫിനാൻസ് കൺട്രോളർ - ജോസഫ് കെ തോമസ്. സൗണ്ട് ഡിസൈൻ - ജയദേവൻ ചക്കടത്ത്. കലാസംവിധാനം- മഹേഷ് മോഹൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - ബേബി പണിക്കർ. മേക്കപ്പ് - അമൽ ചന്ദ്രൻ. ആക്ഷൻ - കലൈ കിംഗ്‌സൺ. വസ്ത്രാലങ്കാരം - സമീറ സനീഷ്. പിആർഒ - മഞ്ജു ഗോപിനാഥ്. ഡിജിറ്റൽ പി ആർ - ടാഗ് 360 ഡിഗ്രി. സ്റ്റിൽസ് - റിഷാജ് മുഹമ്മദ്‌. പബ്ലിസിറ്റി ഡിസൈൻ - റോസ്റ്റഡ് പേപ്പർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home