ad
Deshabhimani

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത്; ആഗോള വാർഷിക സമ്മേളനം സമാപിച്ചു

Ahmadiyya
വെബ് ഡെസ്ക്

Published on Jul 27, 2026, 02:38 PM | 1 min read

ആൾട്ടൺ : യുകെയിലെ ആൾട്ടണിൽ വച്ച് നടന്ന അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ ആഗോള വാർഷിക സമ്മേളനം സമാപിച്ചു. അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ ആഗോള നേതാവ് ഹദ്റത്ത് മിർസാ മസ്റൂർ അഹ്‌മദ് മൂന്നുദിവസം നീണ്ടുനിന്ന സമ്മേളനത്തിന്റെ സമാപന പ്രഭാഷണം നടത്തി.


നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള 50,000ലധികം പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു. മലയാളികൾ അടക്കമുള്ള ഇന്ത്യൻ പ്രതിനിധികളും പങ്കെടുത്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പാർലമെന്റേറിയന്മാരും നേതാക്കളും സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വിവിധ വിഷയങ്ങളെ കുറിച്ചുള്ള പ്രഭാഷണങ്ങളും ഡോക്യുമെന്ററികളും, എക്സിബിഷനുകളും സമ്മേളനത്തിൽ‌ ഉണ്ടായിരുന്നു. അഹ്മദിയ്യാ ജമാഅത്തിന്റെ ഔദ്യോഗിക ടിവി ചാനലായ എംടിഎ മുഖേന കാര്യപരിപാടികളുടെ തർജമയും മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ തൽസമയ സംപ്രേഷണവും നടത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home