ക്രൂഡ് ഓയിൽ വില ഇടിഞ്ഞു; കരുത്താർജിച്ച് ഇന്ത്യൻ രൂപ

പ്രതീകാത്മക ചിത്രം
മുംബൈ : പശ്ചിമേഷ്യയിൽ സംഘർഷങ്ങൾക്ക് അയവ് വരുത്തുന്നതായി യുഎസും ഇറാനും സൂചന നൽകിയതിനെ തുടർന്ന് അസംസ്കൃത എണ്ണവിലയിലുണ്ടായ കുത്തനെയുള്ള ഇടിഞ്ഞു. ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 28 പൈസ ഉയർന്ന് 96.25 എന്ന നിലയിലെത്തി.
അമേരിക്കൻ കറൻസി സൂചികയും ഉയർന്ന നിലവാരത്തിൽ നിന്ന് പിന്നോട്ട് പോയി. അതേസമയം ഓഹരി വിപണി ശക്തമായ തിരിച്ചുവരവിലാണ്. ഇത് ഇന്ത്യൻ രൂപയെ കുടുതൽ കുരുത്തുറ്റതാക്കിയതായി ഫോറക്സ് വ്യാപാരികൾ പറഞ്ഞു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ രൂപയുടെ മൂല്യം 96.18 ലാണ് തുറന്നതെങ്കിലും പിന്നീട് 96.28 എന്ന നിലയിലെത്തി. പിന്നീട് മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്ന് 28 പൈസയുടെ നേട്ടം രേഖപ്പെടുത്തി. വെള്ളിയാഴ്ച രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 20 പൈസ ഉയർന്ന് 96.53 എന്ന നിലയിലാണ് അവസാനിച്ചത്.
ആഗോള എണ്ണവിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില 4.17 ശതമാനം കുറഞ്ഞ് ബാരലിന് 92.74 ഡോളറിലെത്തി. അമേരിക്കയും ഇറാനും പരസ്പരം ആക്രമണം നിർത്തിവച്ചതോടെ പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കുറഞ്ഞതാണ് ക്രൂഡ് ഓയിൽ വിലയിലെ തിരിച്ചുവരവിന് കാരണം.
ആഭ്യന്തര ഓഹരി വിപണിയിൽ സെൻസെക്സ് 613.80 പോയിന്റ് അഥവാ 0.81 ശതമാനം ഉയർന്ന് 76,673.57 എന്ന നിലയിലും നിഫ്റ്റി 165.40 പോയിന്റ് അഥവാ 0.70 ശതമാനം ഉയർന്ന് 23,931.55 എന്ന ലെവലിലും എത്തി. വിദേശ നിക്ഷേപകർ വെള്ളിയാഴ്ച മാത്രം 3,892.77 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.










0 comments