Deshabhimani

സ്വർണം വാങ്ങാൻ ഇതാണോ പറ്റിയ സമയം? 3 ദിവസത്തിനുള്ളിൽ പവന് 3,520 രൂപ കുറഞ്ഞു

Gold Rate Kerala
വെബ് ഡെസ്ക്

Published on Nov 12, 2026, 10:03 AM | 2 min read

തിരുവനന്തപുരം : സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസമേകി ഇന്നും വില കുറഞ്ഞു. പവന് ഒറ്റയടിക്ക് 1,600 രൂപ കുറഞ്ഞ് 1,02,520 രൂപയായി. ​ഗ്രാമിന് 200 രൂപ ഇടിവോടെ 12,815 രൂപയിലെത്തി. കഴിഞ്ഞ മൂന്ന് ദിവസമായി 3,520 രൂപയാണ് കുറഞ്ഞത്. എന്നിരുന്നാലും, ഒരു പവൻ സ്വർണം വാങ്ങുന്നതിന് പണിക്കൂലിയും ജിഎസ്ടിയുമടക്കം വലിയ തുകതന്നെ നൽകേണ്ടി വരും. അതായത് 5 ശതമാനം പണിക്കൂലിയും, 3 ശതമാനം ജിഎസ്ടിയും കണക്കാക്കിയാൽ ഒരു പവൻ സ്വർണം വാങ്ങാൻ 1,16,155 രൂപ നൽകണം.


പശ്ചിമേഷ്യയിലെ തുടരുന്ന സംഘർഷമാണ് മാസങ്ങളായി സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണം. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. ക്രൂഡ് ഓയിൽ വില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്.


നമ്മൾ ഉപയോ​ഗിക്കുന്ന സ്വർണത്തിന്റെ 90 ശതമാനത്തിലേറെയും ഇറക്കുമതി ചെയ്യുന്നതാണ്. ലണ്ടനിലെയോ കോമെക്‌സിലെയോ സ്വർണത്തിന്റെ ഡോളർവില അന്നത്തെ വിനിമയ നിരക്കിൽ രൂപയിലാക്കി, ഇറക്കുമതിത്തീരുവ ചേർത്താണ് ആഭ്യന്തര വിപണിയിൽ സ്വർണവില തീരുമാനിക്കുന്നത്. കടയിലെത്തുമ്പോൾ മൂന്നുശതമാനം ജിഎസ്ടിയും പണിക്കൂലിയും കൂടി ഉണ്ടാവും. അന്താരാഷ്ട്ര വിപണിയിൽ സ്വ‌ർണത്തിന്റെ വില കണക്കാക്കുന്നത്, ഒരു ട്രോയ് ഔൺസ് (ഏകദേശം 31.1 ഗ്രാം) 24 കാരറ്റ് മൊത്തവിലയിലാണ്. കടകളിൽ കണക്കാക്കുന്നത് 22 കാരറ്റിന്റെ ചില്ലറവിലയിലുമാണ്. ഡോളർ - രൂപ വിനിമയനിരക്കിലെ മാറ്റം, പണിക്കൂലി എന്നിവയെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് ഗോൾഡ് അസോസിയേഷനുകൾ സ്വർണവില തീരുമാനിക്കുന്നത്. സ്വർണത്തിന്റെ ആവശ്യമനുസരിച്ച് വില കൂട്ടുന്നതും കുറയ്ക്കുന്നതും ഇത്തരം അസോസിയേഷനുകളാണ്.


പത്ത് ദിവസത്തെ സ്വർണവില (​ഗ്രാം)

‌

നവംബർ - 12 - ₹12,815 (-200)

നവംബർ - 11 - ₹13,015

നവംബർ - 10 - ₹13,080

നവംബർ - 09 - ₹13,255

നവംബർ - 08 - ₹13,160

നവംബർ - 07 - ₹13,160

നവംബർ - 06 - ₹13,150

നവംബർ - 05 - ₹13,150

നവംബർ - 04 - ₹13,090

നവംബർ - 03 - ₹12,800



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home