Deshabhimani

കുതിച്ച്... കുതിച്ച് പൊന്ന്; സ്വർണവില കുത്തനെ കൂടി

gold
വെബ് ഡെസ്ക്

Published on Sep 30, 2026, 10:37 AM | 1 min read

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. 22 കാരറ്റ് സ്വർണം ഗ്രാമിന് 70 രൂപയാണ് വർധിച്ചത്. പവന് 560 രൂപ കൂടി. ഗ്രാമിന് 13,710 രൂപയിലും പവന് 1,09,680 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഇന്ന് വെള്ളി ഗ്രാമിന് 245 രൂപയിലും പവന് 2,450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.


ആ​ഗസ്ത് ഏഴിനാണ് അവസാനമായി സ്വർണവില 1,10,000ത്തിൽ താഴെ വന്നത്. സെപ്തംബറിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കും ഇതുതന്നെയാണ്. 24 കാരറ്റിന് പവന് 1,20,136 രൂപയും ​ഗ്രാമിന് 15,017 രൂപയുമാണ്. 18 കാരറ്റിന് പവന് 90,104 രൂപയും ​ഗ്രാമിന് 11,263 രൂപയുമാണ് വില.


അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് സംസ്ഥാനത്തും സ്വർണവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾക്ക് കാരണം. ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ, ക്രൂഡ് ഓയിൽ വില, ആഭ്യന്തര ഓഹരി വിപണിയിലെ മാറ്റങ്ങൾ എന്നിവയെല്ലാം സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്.


പ്രാദേശകമായി പ്രവർത്തിക്കുന്ന ​ഗോൾഡ് അസോസിയേഷനുകളാണ് സംസ്ഥാനത്ത് സ്വർണവില നിശ്ചയിക്കുന്നതെങ്കിലും ആ​ഗോള വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സ്വർണം വിലയിൽ പ്രതിഫലിക്കാറുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home