ആണവശേഷിയുള്ള ബോംബര്‍ വിമാനം തകര്‍ന്നു; റഷ്യയിൽ ആറ് സൈനികൾ കൊല്ലപ്പെട്ടു

മോസ്കോ: റഷ്യയുടെ കിഴക്കൻ മേഖലയിൽ പരിശീലന പറക്കലിനിടെ ആണവ ശേഷിയുള്ള ബോംബര്‍ വിമാനം തകര്‍ന്നു വീണു. ആറ് സൈനികര്‍ കൊല്ലപ്പെട്ടു. 'തുപ്പൊലേവ് തു-95' സ്ട്രാറ്റജിക് ബോംബർ വിമാനമാണ് തകര്‍ന്നത്.
കിഴക്കൻ മേഖലയിലെ അമുര്‍ പ്രദേശത്താണ് വിമാനം തകര്‍ന്നു വീണത്. അപകടത്തിനിടെ ജനവാസ മേഖലയിൽ നിന്നും ഗതി മാറ്റി. കാട്ടു പ്രദേശത്ത് എത്തിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. ഇതിനിടെ ഒരു പൈലറ്റ് അത്ഭുതകരമായി രക്ഷപെട്ടു.
അപകട സമയത്ത് വിമാനത്തിൽ ആയുധങ്ങൾ ഒന്നുമുണ്ടായിരുന്നില്ല എന്നാണ് ഔദ്യോഗിക വിശദീകരണം. ശീതയുദ്ധ കാലം മുതൽ റഷ്യ ഉപയോഗിച്ചു വരുന്ന വിമാനമാണ് Tu-95. ഇത് നാല് എൻജിനുകളുള്ള ടർബോപ്രോപ് ബോംബർ ഇനത്തിൽ ഉൾപ്പെടുന്നതാണ്. വിദൂര ലക്ഷ്യങ്ങളുള്ള ക്രൂയിസ് മിസൈലുകൾ വഹിച്ചിരുന്നു.








0 comments