സംസ്ഥാനത്തെ മരുന്ന്ക്ഷാമത്തിൽ പ്രതിഷേധവുമായി കേരള കോൺഗ്രസ്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്ന്ക്ഷാമത്തിൽ പ്രതിഷേധവുമായി കേരള കോൺഗ്രസ്. ഡിഎച്ച്എസ് ആസ്ഥാനത്തായിരുന്നു പ്രതിഷേധം. വിവിധ ആശുപത്രികളിൽ അവശ്യമരുന്നുകൾ പോലും ലഭിക്കാത്തതിനാൽ ഡോക്ടർമാർ അടയാളപ്പെടുത്തിയ കുറിപ്പടികളുമായി സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിലേക്ക് പോകേണ്ട അവസ്ഥയിലാണ് രോഗികൾ.
പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ മുതൽ കീമോതെറാപ്പി, അപസ്മാരം എന്നിവയ്ക്കുള്ള മരുന്നുകൾവരെ പല സർക്കാർ ആശുപത്രികളിലും ലഭ്യമല്ല. പാരസെറ്റാമോൾ, ഐവി ഫ്ളൂയിഡ് തുടങ്ങിയ അടിസ്ഥാന മരുന്നുകൾക്കുപോലും ചില ആശുപത്രികളിൽ ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കുട്ടികൾക്കും ഗർഭിണികൾക്കും നൽകേണ്ട പോഷകമരുന്നുകളുടെ വിതരണവും തടസ്സപ്പെട്ടിട്ടുണ്ട്. പത്ത് മാസം മുതൽ അഞ്ച് വയസുവരെയുള്ള കുട്ടികൾക്ക് നൽകുന്ന വിറ്റാമിൻ എ തുള്ളിമരുന്നിന്റെ വിതരണം നാലുമാസമായി മുടങ്ങിക്കിടക്കുകയാണ്. ഗർഭിണികൾക്കുള്ള അയൺ, കാൽസ്യം ഗുളികകളും ലഭ്യമല്ല.








0 comments