Deshabhimani

വോട്ട് ചോരിയിൽ പിന്തുണ ലഭിച്ചില്ലെന്ന് രാഹുൽ; കോൺഗ്രസിൽ അതൃപ്തി പുകയുന്നു

Rahul.jpg
വെബ് ഡെസ്ക്

Published on Sep 30, 2026, 10:50 AM | 1 min read

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ അതൃപ്തി പരസ്യമാക്കി രാഹുൽ ഗാന്ധി. കേന്ദ്രസർക്കാരിനെതിരെ ഉന്നയിച്ച വോട്ട് ചോരി ആരോപണത്തിൽ പാർട്ടിക്കുള്ളിൽ നിന്ന് മതിയായ പിന്തുണ ലഭിച്ചില്ലെന്ന് പ്രവർത്തന സമിതി യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.


കാര്യത്തിന്റെ ഗൗരവം മനസിലായി പ്രവർത്തിക്കുന്നതിൽ മുതിർന്ന നേതാക്കളുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിഷേധവുമായി മുന്നോട്ടുവരാൻ പോലും പലരും മടിച്ചു. താൻ ഉന്നയിച്ച പ്രശ്നങ്ങളുടെ ഗൗരവം മനസിലാക്കാൻ തന്നെ നേതാക്കൾക്ക് രണ്ടു വർഷം വേണ്ടിവന്നുവെന്നും രാഹുൽ പറഞ്ഞു.


പാർട്ടി ഉന്നയിക്കുന്ന സുപ്രധാന ആരോപണങ്ങളിൽ നേതാക്കൾക്ക് തന്നെ വിശ്വാസമില്ലെങ്കിൽ പിന്നെ എങ്ങനെയാണ് അത് ജനങ്ങളിലേക്ക് എത്തിക്കുക. നേതാക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ഹൈക്കമാൻഡ് പരിശോധിക്കും.


രാഹുൽ ഗാന്ധിയുടെ പോസ്റ്റുകൾ ആരൊക്കെ ഷെയർ ചെയ്യുന്നുണ്ടെന്നും നിരീക്ഷിക്കാൻ സാധ്യതയുണ്ട്. നേതാക്കളുടെ ഇടപെടലിൽ യോഗത്തിൽ വിമർശനമുയർന്നു. നേതാക്കളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ അവരുടെ ഇടപെടലുകൾ സസൂക്ഷ്മം നിരീക്ഷിക്കാനാണ് തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home